തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാം ബലാത്സംഗക്കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. രണ്ടാം കേസിലെ അതിജീവിതയുടെ അന്വേഷണ സംഘം ഉടൻ ബെംഗളൂരുവിലേക്ക് തിരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെ ഉടൻ പിടികൂടേണ്ടെന്ന നിലപാടിലാണ് എസ്ഐടിയുടെ ഭാഗത്ത് നിന്നുള്ളത്. അതിജീവിതയുടെ മൊഴിയെടുത്ത ശേഷം മാത്രമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും അന്വേഷണസംഘം അറിയിച്ചു.
അതിജീവിതയുടെ മൊഴി എടുക്കുക എന്നതാണ് അന്വേഷണസംഘത്തിൻ്റെ പ്രഥമ ലക്ഷ്യം. കോടതിയെ സമീപിക്കുമ്പോൾ മൊഴിയും തെളിവുകളുമാണ് വേണമെന്ന കണക്കുക്കൂട്ടലിൽ അന്വേഷണസംഘം ബെംഗളൂരുവിലേക്ക് പോകുന്നുവെന്ന് വിവരവും ലഭ്യമാകുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. മുൻകൂർ ജാമ്യ ഹർജി 15ന് പരിഗണിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്യാതിരുന്നാൽ തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാതെയാണ് കോടതി അറസ്റ്റ് തടഞ്ഞത്.
എന്നാൽ രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ തിരുവനന്തപുരം അതിവേഗ കോടതി അറസ്റ്റ് വിലക്കിയില്ല. ഇതിനെത്തുടർന്നാണ് അതീജീവിതയുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.