മൂന്നാം ബലാത്സംഗ കേസ്: പരാതി ലഭിച്ചത് അഞ്ച് ദിവസം മുമ്പ്; സംഘം നീങ്ങിയത് അതീവ രഹസ്യമായി

പാലക്കാട് നിന്ന് തിരുവനന്തപുരം എസ്ഐടിയാണ് കസ്റ്റഡിയില്‍ എടുത്തത്.
മൂന്നാം ബലാത്സംഗ കേസ്: പരാതി ലഭിച്ചത് അഞ്ച് ദിവസം മുമ്പ്; സംഘം നീങ്ങിയത് അതീവ രഹസ്യമായി
Published on
Updated on

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടുന്നതിനായി അന്വേഷണ സംഘം നീങ്ങിയത് അതീവ രഹസ്യമായി. പാലക്കാട് നിന്ന് തിരുവനന്തപുരം എസ്ഐടിയാണ് കസ്റ്റഡിയില്‍ എടുത്തത്.

പരാതിയുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കണമെന്ന് പൂങ്കുഴലി ഐപിഎസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എ ആര്‍ ക്യാമ്പില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എഐജി ജി. പൂങ്കുഴലി എ ആര്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. ഭ്രൂണത്തിന്റെ സാമ്പിള്‍ പോലും തെളിവായി ലഭിച്ചിരിക്കുന്ന കേസിലാണ് അറസ്റ്റ് നടത്തിയിരിക്കുന്നത്.

മൂന്നാം ബലാത്സംഗ കേസ്: പരാതി ലഭിച്ചത് അഞ്ച് ദിവസം മുമ്പ്; സംഘം നീങ്ങിയത് അതീവ രഹസ്യമായി
"ക്രൂരബലാത്സംഗം നേരിട്ടു, ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി"; രാഹുലിനെതിരെ നിർണായക തെളിവുകൾ കൈമാറി യുവതി

ഇ-മെയില്‍ മുഖേനയാണ് യുവതി പരാതി നല്‍കിയത്. സൗന്ദര്യ വസ്തുക്കള്‍ അടക്കം വാങ്ങി നല്‍കി. യുവതിയെ രാഹുല്‍ പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ്ങ് ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നതായാണ് വിവരം.

നേരിട്ടത് ക്രൂര ബലാത്സംഗമാണെന്നും തന്റെ ജീവിത തര്‍ക്കുമെന്നും സഹോദരിയുടെ വിവാഹം മുടക്കുമെന്നും ഭീഷണിപ്പെടുത്തി. പിതാവിനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

മൂന്നാം ബലാത്സംഗ കേസ്: പരാതി ലഭിച്ചത് അഞ്ച് ദിവസം മുമ്പ്; സംഘം നീങ്ങിയത് അതീവ രഹസ്യമായി
'വീണ്ടും ബലാത്സംഗക്കേസ്'; രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

അതേസമയം വിദേശത്തുള്ള പരാതിക്കാരി ഇന്ന് കേരളത്തിലെത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. നാട്ടിലെത്തിയാലുടന്‍ വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്തും. അഞ്ച് ദിവസം മുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com