ഒരിത്തിരി ആശ്വാസം.. അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത
ഒരിത്തിരി ആശ്വാസം.. അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
Published on
Updated on

തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഒരിത്തിരി ആശ്വാസം.. അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നു..! ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത ചൂടിൽ ഉരുകുകയാണ് സംസ്ഥാനം. പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രി കടന്നിരുന്നു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വേനൽ മഴയിലുണ്ടായ കുറവും സംസ്ഥാനത്ത് ചൂട് ഉയരാൻ കാരണമായിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com