സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നു..! ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

യുവി സൂചിക ഉയരുന്നത് സൂര്യാതപം ചർമരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും
പ്രതീകാത്മക-ചിത്രം
Published on
Updated on

തിരുവനന്തപുരം: കേരളത്തിൽ വിവിധ ഇടങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഏപ്രിൽ 16ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചത്. കൊല്ലം-കൊട്ടാരക്കര, പത്തനംതിട്ട-കോന്നി, ആലപ്പുഴ-ചെങ്ങന്നൂർ, കോട്ടയം-ചങ്ങനാശ്ശേരി, ഇടുക്കി-മൂന്നാർ, പാലക്കാട്-തൃത്താല എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്.

ഇതുകൂടാതെ കളമശ്ശേരി, ഒല്ലൂർ, പൊന്നാനി എന്നിവടങ്ങളിൽ യുവി സൂചിക ഏഴ് രേഖപ്പെടുത്തി. ഇവിടെ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആണ്. യുവി സൂചിക ഉയരുന്നത് സൂര്യാതപം ചർമരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കാസറഗോഡ് കാഞ്ഞങ്ങാട് 13 വയസുകാരന് സൂര്യാഘാതമേറ്റു. ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.

പ്രതീകാത്മക-ചിത്രം
ഫയർഫോഴ്‌സിൻ്റെ വഴി തടഞ്ഞ കേസ്; വാഹന ഉടമയുടെ ലെസൻസ് സസ്പെൻഡ് ചെയ്തു

ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പ്രതീകാത്മക-ചിത്രം
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തനവും; ആരോപണവുമായി ജീവനക്കാർ, നാസിക്കിൽ ബിപിഒ സെൻ്റർ താൽക്കാലികമായി അടച്ച് ടിസിഎസ്

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യുവി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യുവി സൂചിക ഉയർന്നതായിരിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com