ബുധനാഴ്ച വരെ മഴ കനക്കും; കേരളാതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
Rain will intensify until Wednesday
ബുധനാഴ്ച വരെ മഴ കനക്കും
Published on: 
Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇന്നും നാളെയും വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ് മുതൽ മലപ്പുറം വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rain will intensify until Wednesday
"പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ"; പിണറായി വിജയനെതിരായ ഇ.ഡി നടപടിയെ വിമർശിച്ച് എം.എ. ബേബി

നാളെ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Rain will intensify until Wednesday
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; അയ്യനെ തൊഴുത് മടങ്ങി മുഖ്യമന്ത്രി
News Malayalam 24x7
newsmalayalam.com