കേരളത്തിൽ ശിശുമരണ നിരക്ക് കുറയുന്നതിൽ വിചിത്രവാദവുമായി രാജീവ് ചന്ദ്രശേഖർ; മറുപടിയുമായി പി. രാജീവ്

കേരളത്തിൽ ശിശു മരണ നിരക്ക് കുറയുന്നതിന് കാരണം യുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നതാണെന്ന് രാജീവ് ചന്ദ്രശേഖർ.
കേരളത്തിൽ 
ശിശുമരണ നിരക്ക് കുറയുന്നതിൽ വിചിത്രവാദവുമായി രാജീവ് ചന്ദ്രശേഖർ; മറുപടിയുമായി പി. രാജീവ്
Published on: 
Updated on: 

തിരുവനന്തപുരം: കേരളത്തിൽ ശിശു മരണ നിരക്ക് കുറയുന്നതിന് കാരണം യുവാക്കൾ വൻതോതിൽ വിദേശത്തേക്ക് പോകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മനോരമ ഇയർ ബുക്ക് സംഘടിപ്പിച്ച കേരള സബ്മിറ്റ് വികസന സെമിനാറിലായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം.

കേരളത്തിൽ 
ശിശുമരണ നിരക്ക് കുറയുന്നതിൽ വിചിത്രവാദവുമായി രാജീവ് ചന്ദ്രശേഖർ; മറുപടിയുമായി പി. രാജീവ്
ഒരു മുഴം മുമ്പേ സിപിഐഎം; സ്ഥാനാർഥി പട്ടികയ്ക്ക് നാളെ അന്തിമരൂപമാകും

ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിലാണ്. കുട്ടികളെ ഉണ്ടാക്കുന്ന യൂത്ത് ഇവിടുന്ന് പോകുമ്പോൾ സ്വാഭാവികമായും ശിശു മരണ നിരക്ക് കുറയില്ലേ എന്നാണ് രാജീവ് ചന്ദ്രശേഖറിൻ്റെ വാക്കുകൾ.

കേരളത്തിൽ 
ശിശുമരണ നിരക്ക് കുറയുന്നതിൽ വിചിത്രവാദവുമായി രാജീവ് ചന്ദ്രശേഖർ; മറുപടിയുമായി പി. രാജീവ്
"അഞ്ച് വർഷം ഞാൻ വേദന അനുഭവിച്ചു, ഇപ്പോഴും അത് ഉണ്ട്; വയറ്റിൽ കുടുങ്ങിയ കത്രിക പുറത്തെടുത്തതിന് പിന്നാലെ ഉഷ ജോസഫ്

രാജീവ് ചന്ദ്രശേഖറിൻ്റെ വിശദീകരണത്തിന് മറുപടിയുമായി മന്ത്രി പി. രാജീവ് രംഗത്തെത്തി. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനുള്ള കാരണം യുവാക്കൾ പുറത്തേക്ക് പോകുന്നതാണെന്ന ഒരു വിദ്വാൻ്റെ പരാമർശം നേട്ടങ്ങളെ അംഗീകരിക്കാനുള്ള മടിയാണ് എന്നാണ് രാജീവിൻ്റെ പ്രതികരണം. നമ്മുടെ നേട്ടം നേട്ടമായി കണ്ട് അംഗീകരിക്കുന്നതിലുള്ള താൽപ്പര്യ കുറവാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അതുകൊണ്ടാണ് ചിലർ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com