'2020 നമ്പര്‍ കാര്‍, പനമ്പള്ളി നഗറിലെ ഫ്ലാറ്റ്, അടൂരിലെ ശിഷ്യന്‍': ഉണ്ണിത്താന്റെ 'ക്ലൂകളും' 'ഡയറിയും' കലക്കി മറിക്കുമോ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ?

തനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾ സ്വാഭാവികമായി ഉണ്ടായതല്ലെന്നും, മറിച്ച് കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
Rajmohan Unnithan Attacks Shafi Parambil & Rahul Mamkootathil Over Cyber Attack | Kerala Congress Row
Rajmohan Unnithan Attacks Shafi Parambil & Rahul Mamkootathil Over Cyber Attack | Kerala Congress RowNews Malayalam
Published on: 
Updated on: 

കൊച്ചി: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച കാസർകോട് എം.പിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ വിമർശനങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിക്കുന്നത്. കോൺഗ്രസിലെ യുവനിരയിലെ പ്രമുഖർക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച ഉണ്ണിത്താൻ, തന്റെ സ്ഥിരം ശൈലിയിൽ വടകര എംപിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെതിരെ നിശിതമായ വിമർശനമാണ് അഴിച്ചുവിട്ടത്. ഷാഫി പറമ്പിലിനൊപ്പം, പീഡനക്കേസിനെ തുടർന്ന് കോൺഗ്രസ് പുറത്താക്കിയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെയും പരോക്ഷമായും എന്നാൽ വ്യക്തമായ സൂചനകൾ നൽകിയും ഉണ്ണിത്താൻ കടന്നാക്രമിച്ചു.

തനിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന സൈബർ ആക്രമണങ്ങൾ സ്വാഭാവികമായി ഉണ്ടായതല്ലെന്നും, മറിച്ച് കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. വ്യാജ ഐഡികളിൽ നിന്നാണ് ആക്രമണങ്ങൾ വരുന്നതെന്നും, ഇതിന് പിന്നിൽ 'ആശാന് വേണ്ടി അടൂരിലെ വീട്ടിലിരിക്കുന്ന ശിഷ്യൻ' ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. പീഡനക്കേസിൽപ്പെട്ട് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട് അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിനെയാണ് 'ശിഷ്യൻ' എന്ന് ഉണ്ണിത്താൻ വ്യക്തമായി സൂചിപ്പിച്ചത്. അടൂരിലെ ആ വീട്ടിൽ നിന്നാണ് സൈബർ ആക്രമണങ്ങൾക്ക് നിർദ്ദേശം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിലിനെ താൻ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും, അദ്ദേഹം ഇപ്പോൾ എ ഗ്രൂപ്പുകാരനല്ല എന്ന വസ്തുത മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നും ഉണ്ണിത്താൻ ആവർത്തിച്ചു. ഷാഫി എ ഗ്രൂപ്പാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും, ഏത് ഗ്രൂപ്പാണെന്നറിയാൻ പാഴൂർ പടിയിൽ പോയി കവടി നിരത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Rajmohan Unnithan Attacks Shafi Parambil & Rahul Mamkootathil Over Cyber Attack | Kerala Congress Row
"അല്‍പ്പന് അര്‍ഥം കിട്ടിയാല്‍ അര്‍ധരാത്രിയും കുട പിടിക്കും"; ലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതിന് പിന്നിലെ അണിയറക്കഥകളും ഉണ്ണിത്താൻ വെളിപ്പെടുത്തി. ഉമ്മൻ ചാണ്ടി ബെംഗളൂരുവിൽ ചികിത്സയിൽ കഴിയവെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരുവനന്തപുരം കഴക്കൂട്ടത്തുള്ള അഖിലിന്റെ പേരാണ് എഴുതി നൽകിയത്. എന്നാൽ ആ കുറിപ്പ് വലിച്ചുകീറി ചവറ്റുകുട്ടയിൽ എറിഞ്ഞിട്ടാണ് ഷാഫി പറമ്പിൽ തന്റെ ശിഷ്യനായ അടൂരുകാരനെ ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചതെന്ന് ഉണ്ണിത്താൻ ആരോപിച്ചു.

ഈ നീക്കമാണ് സംഘടനയുടെ അപജയത്തിന് തുടക്കമിട്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോളാർ വിവാദകാലത്ത് ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും പ്രതിപക്ഷം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ, സ്വന്തം പ്രതിച്ഛായ നഷ്ടപ്പെടുമോ എന്ന് ഭയന്ന് തലയിൽ മുണ്ടിട്ട് ഒളിച്ചോടിയവരാണ് ഇപ്പോൾ 'ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്' എന്ന പേരിൽ കുടപിടിക്കുന്നത്. അന്ന് ചാനലുകളിലും വാർത്താസമ്മേളനങ്ങളിലും ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും വേണ്ടി നിലകൊണ്ടതും, തിരുവനന്തപുരം യാത്രയിൽ മർദ്ദനമേറ്റ് ആശുപത്രിയിലായതും താനാണെന്നും, അന്ന് കൂടെയുണ്ടായിരുന്നത് ടി. സിദ്ദിഖ് മാത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Rajmohan Unnithan Attacks Shafi Parambil & Rahul Mamkootathil Over Cyber Attack | Kerala Congress Row
"കോൺഗ്രസിനെ നശിപ്പിക്കുക അവതാരലക്ഷ്യം"; നേതാക്കള്‍ക്കൊപ്പം കൂടിയ 'അവതാരങ്ങള്‍'ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തനിക്കെതിരായ സൈബർ ആക്രമണം തുടർന്നാൽ തന്റെ ഡയറിയിലുള്ള രഹസ്യ വിവരങ്ങൾ പുറത്തുവിടുമെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. എറണാകുളം പനമ്പള്ളി നഗറിലെ ഒരു ഫ്ലാറ്റുമായി ബന്ധപ്പെട്ട് മരിച്ചുപോയ ഒരു മുതിർന്ന നേതാവ് ഒരാളുടെ കാല് പിടിച്ച് അപേക്ഷിച്ച സംഭവവും, '2020' എന്ന നമ്പറിലുള്ള ഒരു വാഹനത്തിന്റെ വിവരങ്ങളും പുറത്തുവന്നാൽ പലരുടെയും മാന്യതയുടെ മുഖംമൂടി അഴിഞ്ഞുവീഴുമെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണിത്താൻ പരാമർശിച്ച ഈ '2020' എന്ന വാഹന നമ്പർ ഷാഫി പറമ്പിൽ എം.പിയുടേത് തന്നെയാണെന്ന വിവരങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടത് സൈബർ ഹാൻഡിലുകൾ അടക്കം ഈ നമ്പറും വാഹനത്തിന്റെ വിവരങ്ങളും ഏറ്റെടുത്ത് വലിയ പ്രചാരണമാണ് നടത്തുന്നത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഏതെങ്കിലും ഒന്ന് തെറ്റാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാമെന്ന് പ്രഖ്യാപിച്ച ഉണ്ണിത്താൻ, ഒളിച്ചിരുന്ന് സൈബർ ആക്രമണം നടത്തുന്നതിന് പകരം ധൈര്യമുണ്ടെങ്കിൽ നേരിട്ടുള്ള ഒരു സംവാദത്തിന് തയ്യാറാണോ എന്ന് ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയും ചെയ്തു.

Rajmohan Unnithan Attacks Shafi Parambil & Rahul Mamkootathil Over Cyber Attack | Kerala Congress Row
"കോൺഗ്രസിനെ നശിപ്പിക്കുക അവതാരലക്ഷ്യം"; നേതാക്കള്‍ക്കൊപ്പം കൂടിയ 'അവതാരങ്ങള്‍'ക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Related Stories

'അടിമുടി രാഷ്ട്രീയക്കാരൻ, ജനങ്ങൾക്ക് അദ്ദേഹത്തെ അറിയാം'; ഷാഫി പറമ്പിലിനെ പിന്തുണച്ച് പി.സി. വിഷ്ണുനാഥ്
ഷാഫിയെ ആക്ഷേപിച്ചിട്ടില്ല, എ ഗ്രൂപ്പ് എന്നത് എട്ടാമത്തെ അത്ഭുതം; അനാവശ്യമായി എന്നെ പ്രകോപിപ്പിക്കരുത്, എല്ലാം തുറന്നുപറയും: രാജ്മോഹൻ ഉണ്ണിത്താൻ
രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ
France Supermarket Fridges Hit by Cyber Attack; 400 Stores Affected