ഞാൻ ഹാപ്പിയാണോ എന്നുള്ളത് പ്രശ്‌നമല്ല, മെച്ചപ്പെട്ട ഭരണം ഉണ്ടാകണം: രമേശ് ചെന്നിത്തല

വകുപ്പുകൾ ഒക്കെ മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നും മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഞാൻ ഹാപ്പിയാണോ എന്നുള്ളത് പ്രശ്‌നമല്ല, മെച്ചപ്പെട്ട ഭരണം ഉണ്ടാകണം: രമേശ് ചെന്നിത്തല
Published on
Updated on

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് നിയുക്ത മന്ത്രി രമേശ് ചെന്നിത്തല. വകുപ്പുകൾ ഒക്കെ മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നും മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഞാൻ ഹാപ്പിയാണോ എന്നതല്ല പ്രശ്നമെന്നും മെച്ചപ്പെട്ട ഭരണം വേണം എന്നുള്ളതാണ് എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വ്യക്തിപരമായ നഷ്ടങ്ങളോ അനിഷ്ടങ്ങളോ പ്രശ്നമല്ല. പാർട്ടിയാണ് തനിക്ക് വലുതെന്നും എൻ്റെ നഷ്ടങ്ങൾ വിലയിരുത്തേണ്ട സമയമല്ല ഇതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഞാൻ ഹാപ്പിയാണോ എന്നുള്ളത് പ്രശ്‌നമല്ല, മെച്ചപ്പെട്ട ഭരണം ഉണ്ടാകണം: രമേശ് ചെന്നിത്തല
'ടീം വി.ഡി.എസ്' റെഡി; മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

മന്ത്രിമാർ ആരൊക്കെയാകണം എന്ന് തീരുമാനിക്കുന്നതിനുള്ള ചർച്ചകൾക്ക് എന്നെ വിളിച്ചതാണെന്നും ചില കാരണങ്ങൾ കൊണ്ടാണ് പോകാൻ കഴിയാഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ ഇപ്പോൾ അതൊക്കെ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ജയിച്ചവരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിക്കൊണ്ടു പോകാൻ കഴിയില്ല. 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂ. കഴിയാവുന്ന അത്ര പേരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഞാൻ ഹാപ്പിയാണോ എന്നുള്ളത് പ്രശ്‌നമല്ല, മെച്ചപ്പെട്ട ഭരണം ഉണ്ടാകണം: രമേശ് ചെന്നിത്തല
മന്ത്രിമാരെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് നേതൃത്വം
News Malayalam 24x7
newsmalayalam.com