"അൻപുകൊണ്ടും സമരവമ്പുകൊണ്ടും പതറാത്ത" ഇടതുപക്ഷ ഈരടികളെ കടമെടുത്ത് ചെന്നിത്തലയ്ക്ക് റീൽ

ചെന്നിത്തല അനുകൂലികളാണ് റീൽസ് നിർമിച്ചത്
Reel for Chennithala, borrowing Leftist lyrics
ഇടതുപക്ഷ ഈരടികളെ കടമിടുത്ത് ചെന്നിത്തലയ്ക്ക് റീൽsource: News Malayalam
Published on
Updated on

ഇടതുപക്ഷ പ്രവർത്തകർ വ്യാപകമായി ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രചാരണഗാനം ഉപയോഗിച്ച് രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി അനുകൂലികളുടെ റീൽ പ്രചാരണം. ശ്രീഹരി ചിറയിൽ എഴുതി അതുൽ നറുകര പാടിയ അൻപുകൊണ്ടും സമരവമ്പുകൊണ്ടും പതറാത്ത മനസ്സിലെ കനലുകൊണ്ടും എന്ന് തുടങ്ങുന്ന ട്രാക്ക് ഉപയോഗിച്ചാണ് ചെന്നിത്തലയ്ക്കായുള്ള പ്രതിച്ഛായാ നിർമിതി നടത്തിയത്.

തുടരണം ഈ യാത്ര എന്ന് തുടങ്ങുന്ന ഇടതുപക്ഷത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പാടിയത് അതുൽ നറുകര ആയിരുന്നു. ഇവിടെ നാം തുടങ്ങണം, ഇന്ത്യയാകെ പടരണം, ഇടനെഞ്ചിൽ എസ്എഫ്ഐ എന്ന് തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ഇടതുപക്ഷ ഗാനങ്ങൾ ഒരുക്കിയ കലാകാരനാണ് അതുൽ നറുകര. ഇടതുപക്ഷത്തിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അതുൽ നറുകര സജീവമായി പങ്കെടുത്തിരുന്നു.

Reel for Chennithala, borrowing Leftist lyrics
സന്നിധാനത്ത് സൈനിക ഹെലികോപ്റ്റർ; ശബരിമലയിൽ ഗുരുതര സുരക്ഷാവീഴ്ച, കേസെടുത്ത് പൊലീസ്

ഇതിനിടെ യൂട്യൂബിൽ പുതിയ പോഡ്കാസ്റ്റ് ചാനൽ ആരംഭിച്ചിരിക്കുകയാണ് രമേശ് ചെന്നിത്തല.കേരള യാത്ര എന്ന പേരിൽ ആരംഭിച്ച ചാനലിൽ രാഷ്ട്രീയ പ്രസ്താവനകളും വിവാദങ്ങളും മുൻനിർത്തിയുള്ള ചർച്ചകളല്ലെന്നും, രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയല്ല ചാനൽ തുടങ്ങിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Reel for Chennithala, borrowing Leftist lyrics
ഹൈവേ നിർമാണത്തിൻ്റെ മറവിൽ കോടികളുടെ സിലിക്ക മണൽ കടത്തുന്നതായി പരാതി

നാടിൻ്റെ വികസനത്തെ കുറിച്ച് തൻ്റെയും, പ്രസ്ഥാനത്തിൻ്റെയും സ്വപ്നങ്ങളുമാണ് ഒരോ എപ്പിസോഡിലും പങ്കുവക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നാല് പതിറ്റാണ്ടിലെ പൊതു പ്രവർത്തനത്തിൽ നിന്നും ഉരുത്തിരിഞ്ഞ തൻ്റെ കാഴ്ചപ്പാടുകളാണ് കേരള യാത്ര എന്ന പോഡ്കാസ്റ്റ് എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com