ഒന്നര മാസമായി മൃതദേഹം മോര്‍ച്ചറിയില്‍; ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

ബാബു ഫോൺ ഉപയോഗിക്കാത്തതിനാൽ ഒന്നര വർഷമായി വീട്ടുകാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല.
ഒന്നര മാസമായി മൃതദേഹം മോര്‍ച്ചറിയില്‍; ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
Source: Files
Published on: 
Updated on: 

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസം സൂക്ഷിച്ച മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾ. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് കായംകുളം സ്വദേശി ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ബാബു ഫോൺ ഉപയോഗിക്കാത്തതിനാൽ ഒന്നര വർഷമായി വീട്ടുകാരുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ചത്.

ആയിക്കര ഹാർബറിൽ ജൂലായ് ഏഴിനാണ് ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചുവരികയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കോർപ്പറേഷനും പൊലീസും തമ്മിലും തർക്കങ്ങളുണ്ടായി. ഇതിനിടെയാണ് ബന്ധുക്കളെത്തി മരിച്ചത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.

ഒന്നര മാസമായി മൃതദേഹം മോര്‍ച്ചറിയില്‍; ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി
നോവായി നേപ്പാൾ.. മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 കവിഞ്ഞു; 1500 പേർ ഇപ്പോഴും കാണാമറയത്ത്
News Malayalam 24x7
newsmalayalam.com