പോക്സോ കേസിൽ റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ

ഉരുട്ടി കൊലക്കേസിലെ പ്രതി ശ്രീകുമാറിൻ്റെ പിതാവാണ് അറസ്റ്റിലായ ശിവരാജൻ
നെയ്യാറ്റിൻകര സ്വദേശി ശിവരാജൻ (75) ആണ് അറസ്റ്റിലായത്
നെയ്യാറ്റിൻകര സ്വദേശി ശിവരാജൻ (75) ആണ് അറസ്റ്റിലായത്
Published on: 
Updated on: 

തിരുവനന്തപുരം: ട്യൂഷൻ സെൻ്ററിൽ നിന്നും മടങ്ങിയ വിദ്യാർഥിനിയെ ആരുമില്ലാത്ത സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിട്ടയേർഡ് എസ്.ഐ അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി ശിവരാജൻ (75) ആണ് അറസ്റ്റിലായത്. ഉരുട്ടി കൊലക്കേസിലെ പ്രതി ശ്രീകുമാറിൻ്റെ പിതാവാണ് അറസ്റ്റിലായ ശിവരാജൻ.

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ രണ്ടാം പ്രതിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ എസ്.വി. ശ്രീകുമാർ. ശ്രീകുമാറിൻ്റെ പിതാവാണ് പോക്സോ കേസിൽ അറസ്റ്റിലായ ശിവരാജൻ. അതേസമയം, പ്രതിയെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകര സ്വദേശി ശിവരാജൻ (75) ആണ് അറസ്റ്റിലായത്
ശത്രുക്കളെ ഇല്ലാതാക്കാൻ ചെറിയൊരു വിദ്യ പ്രയോഗിക്കാറുണ്ടെന്ന് മമ്മൂട്ടി; ശ്രേഷ്ഠ ബാവ പുരസ്‌കാരം ഏറ്റുവാങ്ങി