"ആരെയും തിരിച്ചറിയുന്നില്ല, യുവതിയെ മാറി മാറി ക്രൂരമായി പീഡിപ്പിച്ചു"; കളമശേരി ബലാത്സംഗക്കേസിലെ അതിജീവിതയുടെ ഭർത്താവിൻ്റെ വെളിപ്പെടുത്തൽ

കളമശേരിയിലെ കൂട്ട ബലാൽസംഗത്തിന് ഇരയായ യുവതി നേരിട്ടത് ക്രൂര പീഡനം എന്ന് യുവതിയുടെ ഭർത്താവ്
കളമശേരി ബലാത്സംഗക്കേസിലെ അതിജീവിതയുടെ ഭർത്താവിൻ്റെ വെളിപ്പെടുത്തൽ
കേസിൽ പിടിയിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നിവർ
Published on: 
Updated on: 

കൊച്ചി: കളമശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അതിജീവിതയുടെ ഭർത്താവ് രംഗത്ത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകി ഒരു രാത്രിയും പകലും മാറി മാറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് ഭർത്താവിൻ്റെ വെളിപ്പെടുത്തൽ.

യുവതി നിലവിൽ ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ രണ്ടിനാണ് യുവതി ജോലി സംബന്ധമായ ഇൻ്റർവ്യൂവിന് പോയത്. അന്ന് രാത്രി തന്നെ ജോലി നൽകിയ സ്ഥാപനത്തിൽ നിന്ന് പാർട്ടിയുണ്ടെന്ന് പറഞ്ഞ് യുവതിയെ വിളിക്കുകയായിരുന്നു. മറ്റൊരു സ്ത്രീ കൂടി പാർട്ടിക്കുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് യുവതി പോയതെന്ന് ഭർത്താവ് പറഞ്ഞു.

കളമശേരി ബലാത്സംഗക്കേസിലെ അതിജീവിതയുടെ ഭർത്താവിൻ്റെ വെളിപ്പെടുത്തൽ
പട്ടികജാതി-പട്ടിക വർഗ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിൽ; സ്‌കൂൾ തുറന്ന് നാല് മാസം പിന്നിട്ടിട്ടും ലംപ്സം ഗ്രാൻ്റ് നൽകിയിട്ടില്ല

യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ചു. ലോഡ്ജിൽ വച്ച് കൂടെയുണ്ടായിരുന്ന സ്ത്രീ യുവതിക്ക് ഐസ്ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒരു രാത്രിയും ഒരു പകലും പ്രതികൾ യുവതിയെ പീഡനത്തിന് ഇരയാക്കിയെന്ന് ഭർത്താവ് പറഞ്ഞു. പിറ്റേദിവസം വൈകിട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് പ്രതികൾ യുവതിയെ വിട്ടയക്കാൻ തയ്യാറായത്. വീട്ടിലെത്തുമ്പോൾ എഴുന്നേറ്റുനിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഭാര്യയെന്ന് ഭർത്താവ് പറഞ്ഞു. നിലവിൽ യുവതിയുടെ മാനസിക നില വളരെ ഗുരുതരമായി തുടരുകയാണ്.

കളമശേരി ബലാത്സംഗക്കേസിലെ അതിജീവിതയുടെ ഭർത്താവിൻ്റെ വെളിപ്പെടുത്തൽ
സിഎംആർഎൽ-എക്സാലോജിക് കേസ്; മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ്
News Malayalam 24x7
newsmalayalam.com