സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം; ആർജെഡി കോഴിക്കോട് ജില്ലാ ഘടകം പിളർപ്പിലേക്ക്

ആർജെഡി സംസ്ഥാന സെക്രട്ടറി കിഷൻചന്ദിൻ്റെ നേതൃത്വത്തിലാണ് വിഭാഗീയ നീക്കം നടക്കുന്നത്.
സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം; ആർജെഡി കോഴിക്കോട് ജില്ലാ ഘടകം പിളർപ്പിലേക്ക്
Published on
Updated on

കോഴിക്കോട്: ആർജെഡി കോഴിക്കോട് ജില്ലാ ഘടകം പിളർപ്പിലേക്ക്. സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം. ആർജെഡി സംസ്ഥാന സെക്രട്ടറി കിഷൻചന്ദിൻ്റെ നേതൃത്വത്തിലാണ് വിഭാഗീയ നീക്കം നടക്കുന്നത്. സിപിഐഎം വോട്ട് മറിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് എന്ന് കിഷൻചന്ദ് പറഞ്ഞു. കോൺഗ്രസ് നേതാവ് എം. കമലം അനുസ്മരണ പരിപാടിയിൽ പങ്കെടുത്തപ്പോഴായിരുന്നു കിഷൻചന്ദിൻ്റെ പ്രതികരണം.

സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം; ആർജെഡി കോഴിക്കോട് ജില്ലാ ഘടകം പിളർപ്പിലേക്ക്
കെ-റെയിലിനായി സർവേ നടത്തിയിട്ടും പണം നൽകാതെ സർക്കാർ; ലക്ഷങ്ങൾ കിട്ടാനുണ്ടെന്ന പരാതിയുമായി വികെ കൺസൾട്ടൻസി

തദ്ദേശ തെരഞ്ഞെടിപ്പിലെ തോൽവിയാണ് പിളർപ്പിലേക്ക് നയിക്കാൻ കാരണമായ ഘടകം. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ അഞ്ചിടത്ത് ആർജെഡി പരാജയപ്പെട്ടിരുന്നു. അതിൽ മൂന്നിടത്ത് സിപിഐഎം കാലുവാരിയതിനെ തുടർന്നാണ് പരാജയപ്പെട്ടത് എന്നണ് ആർജെഡിയുടെ വാദം.

സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം; ആർജെഡി കോഴിക്കോട് ജില്ലാ ഘടകം പിളർപ്പിലേക്ക്
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂട്ടാന്‍ ഇഡി

ആരോപണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഐഎം നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടത്തിയ അനുനയ ചർച്ചയിൽ തന്നെ അപമാനിച്ചെന്ന് കിഷൻചന്ദ് പറഞ്ഞു. ഇതോടെയാണ് സിപിഐഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കിഷൻചന്ദ് രംഗത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com