"ജനാധിപത്യത്തിൻ്റെ നാലാം തൂണിനെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം അനുവദിക്കില്ല"; എംജി സർവകലാശാലയിലെ മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് റോജി.എം. ജോൺ

ഒരു സർവകലാശാലയിലും ഏകാധിപത്യ നടപടികൾ നടപ്പിലാക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി.എം.ജോൺ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
Roji M. John demands the immediate withdrawal of the media ban at MG University
എംജി സർവകലാശാലയിലെ മാധ്യമ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്ന് റോജി.എം. ജോൺ
Published on: 
Updated on: 

തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാധ്യമ വിലക്ക് ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൻ്റെ നാലാം തൂണിനെ കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഒരു സർവകലാശാലയിലും ഏകാധിപത്യ നടപടികൾ നടപ്പിലാക്കാൻ സർക്കാർ അനുവദിക്കില്ല. എംജി സർവകലാശാലയുടെ ഉത്തരവ് ജനാധിപത്യവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Roji M. John demands the immediate withdrawal of the media ban at MG University
"കുട്ടി നേരിട്ടത് അതിക്രൂരമായ മർദനം"; സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിന്ദുകൃഷ്ണ

റോജി.എം. ജോണിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കുന്നതിനും വാർത്തകൾ ശേഖരിക്കുന്നതിനും വൈസ് ചാൻസലറുടെ മുൻകൂർ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് മാധ്യമ സ്വാതന്ത്ര്യം. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നിഷേധിക്കുന്നതും, പൊതുസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഇല്ലാതാക്കുന്നതുമായ ഇത്തരം നിയന്ത്രണങ്ങൾ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്.

സർവ്വകലാശാലകൾ സ്വതന്ത്രമായ ചിന്തകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദികളാകേണ്ട ഇടങ്ങളാണ്. അവിടെ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് ഏകാധിപത്യ പ്രവണതയാണ് വ്യക്തമാക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കാൻ ആര് ശ്രമിച്ചാലും, അത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുക തന്നെ ചെയ്യും. ജനാധിപത്യ വിരുദ്ധമായ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ സർവ്വകലാശാലാ അധികൃതർ തയ്യാറാകണം. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ മാത്രമല്ല, കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം ഏകാധിപത്യ നടപടികൾ നടപ്പിലാക്കാൻ സർക്കാർ അനുവദിക്കില്ല.

Roji M. John demands the immediate withdrawal of the media ban at MG University
നെടുമങ്ങാട് ലൈംഗികാതിക്രമ പരാതി: നടക്കാൻ പാടില്ലാത്ത സംഭവമെന്ന് ആരോഗ്യമന്ത്രി, ഡോ. വിനുവിനെ സസ്പെൻഡ് ചെയ്തേക്കും