"റോഷി സൂപ്പർ ചെയർമാൻ കളിക്കുന്നു"; ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ കല്ലുകടി

പാർട്ടി ചെയർമാൻ്റെ സ്ഥാനാർഥിത്വം അനവസരത്തിൽ പരസ്യമാക്കി എന്നാണ് ഒരു വിഭാഗം പറയുന്നത്.
"റോഷി സൂപ്പർ ചെയർമാൻ കളിക്കുന്നു"; ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ കല്ലുകടി
Published on
Updated on

കോട്ടയം: ജോസ് കെ. മാണിയുടെ സ്ഥാനാർഥിത്വത്തെ കുറിച്ച് അനവസരത്തിൽ പ്രതികരണം നടത്തിയ റോഷി അഗസ്റ്റിൻ്റെ നിലപാടിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ കല്ലുകടി. റോഷി സൂപ്പർ ചെയർമാൻ കളിക്കുന്നുവെന്നാണ് ജോസ് കെ. മാണി വിഭാഗം പറയുന്നത്. ജോസ് കെ. മാണി മത്സരിക്കുന്ന കാര്യം ആവർത്തിച്ച് മാധ്യമങ്ങളോട് പറഞ്ഞതും ശരിയായ നിലപാട് അല്ലെന്നും വിമർശനമുണ്ട്.

പാർട്ടി ചെയർമാൻ്റെ സ്ഥാനാർഥിത്വം അനവസരത്തിൽ പരസ്യമാക്കി. പാർട്ടിയിൽ മുമ്പൊരിക്കലും ഇല്ലാത്ത ശീലങ്ങൾ മുന്നോട്ട് വെയ്ക്കുന്നു. ജോസ് കെ. മാണി മത്സരിക്കുന്ന കാര്യം ആവർത്തിച്ച് മാധ്യമങ്ങളോട് പറഞ്ഞതും ശരിയായ നിലപാട് അല്ലെന്നും ആണ് ജോസ് കെ. മാണി വിഭാഗത്തിൻ്റെ ആരോപണം. പാർട്ടിയുടെ പതിവ് രീതികൾ ലംഘിച്ചത് കൊണ്ടാണ് ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടി തീരുമാനിച്ചു എന്നല്ല പാർട്ടി തീരുമാനിക്കും എന്നാണ് റോഷി അഗസ്റ്റിൻ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുന്ന സമീപനം അല്ല റോഷി അഗസ്റ്റിൻ സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.

"റോഷി സൂപ്പർ ചെയർമാൻ കളിക്കുന്നു"; ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ കല്ലുകടി
"ചെയര്‍മാന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞോ?"; ജോസ് കെ. മാണി മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

ചെയര്‍മാന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞോ?" ജോസ് കെ. മാണി പാലായില്‍ മത്സരിക്കുമെന്ന് ആയിരുന്നു റോഷി ആഗസ്റ്റിൻ്റെ പ്രതികരണം. അടിമാലിയിലെ പൊതു പരിപാടിയിലായിരുന്നു റോഷി അഗസ്റ്റിൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. താന്‍ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്നേഹക്കൂടുതല്‍ ഉള്ളതുകൊണ്ടാണെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. സ്ഥാനാർഥിത്വം തീരുമാനിക്കുക പാർട്ടിയാണെന്നും ജോസ് കെ. മാണി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com