ക്രൈസ്തവ സഭകളുടെ പരാതി പരിഹരിക്കാൻ കേരള കോൺഗ്രസ് മുൻകൈ എടുക്കും, തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ചോദിക്കും: റോഷി അഗസ്റ്റിൻ

നിലവിൽ മത്സരിച്ച സീറ്റുകൾ ജയസാധ്യതയുടെ അടിസ്ഥാനത്തിൽ മറ്റൊരു ഘടകകക്ഷിക്ക് വിട്ടുകൊടുക്കണമെങ്കിൽ അതിനും തയ്യാറാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി
മന്ത്രി റോഷി അഗസ്റ്റിൻ
മന്ത്രി റോഷി അഗസ്റ്റിൻ
Published on

ഇടുക്കി: സർക്കാരും ക്രൈസ്തവ സഭകളുമായുള്ള വിയോജിപ്പുകൾ കേരള കോൺഗ്രസ് മുൻകൈയെടുത്ത് പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ക്രൈസ്തവ സഭകൾ പരാതികൾ ഉയർത്തിയപ്പോൾ തന്നെ കേരള കോൺഗ്രസ് ഇടപെട്ടിട്ടുണ്ട്. ഇപ്പോഴും ഇടപെട്ടു കൊണ്ടിരിക്കുകയാണെന്നും റോഷി അഗസ്റ്റിൻ ന്യൂസ് മലയാളത്തോട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കൂടുതൽ സീറ്റുകൾ ചോദിക്കും. മുന്നണിയിൽ യാതൊരു അസ്വാരസ്യങ്ങളും ഇല്ല. നിലവിൽ മത്സരിച്ച സീറ്റുകൾ ജയസാധ്യതയുടെ അടിസ്ഥാനത്തിൽ മറ്റൊരു ഘടകകക്ഷിക്ക് വിട്ടുകൊടുക്കണമെങ്കിൽ അതിനും തയ്യാറാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

മന്ത്രി റോഷി അഗസ്റ്റിൻ
തദ്ദേശ തിളക്കം | ‌വികസന നേട്ടങ്ങളുമായി എളവള്ളി പഞ്ചായത്ത്, സ്വരാജ് ട്രോഫി നേട്ടം തുടർച്ചയായി നാലാം തവണ; വേറിട്ട പദ്ധതികളും പ്രവർത്തനങ്ങളും മാതൃക

ഇടുക്കിയിൽ അടക്കം തുലാവർഷവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ ഏത് അടിയന്തര സാഹചര്യത്തെ നേരിടാൻസർക്കാർ തയ്യാറാണ്. മുല്ലപ്പെരിയാറിൽ ആശങ്കയ്ക്ക് വകയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ചെല്ലാനത്തെ കടൽഭിത്തി രണ്ടാംഘട്ടത്തിനുള്ള ഭരണാനുമതി ആയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com