ക്ലിഫ് ഹൗസിൽ 1.24 കോടിയുടെ മോടിപിടിപ്പിക്കൽ: ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, റിപ്പോർട്ട് തേടി

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് ഉത്തരവ് പുറത്തിറക്കിയത് എന്നാണ് വിശദീകരണം...
ക്ലിഫ് ഹൗസിൽ 1.24 കോടിയുടെ മോടിപിടിപ്പിക്കൽ: ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, റിപ്പോർട്ട് തേടി
Source: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വീണ്ടും അറ്റകുറ്റപണി നടത്താനുള്ള ഉത്തരവ് റദ്ദാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടി. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെയാണ് ഉത്തരവ് പുറത്തിറക്കിയത് എന്നാണ് വിശദീകരണം.

ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾക്ക് 1.24 കോടി അനുവദിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയത്. സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം അനുവദിച്ചത്. സുരക്ഷ ശക്തിപ്പെടുത്താൻ എഴുപത്തിയഞ്ച് ലക്ഷവും ഇലക്ട്രിക്കൽ പണികൾക്കായി 48 ലക്ഷം രൂപയുമാണ് അനുവദിച്ചത്. വി.ഡി. സതീശൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാറുന്നതിനു മുൻപും അറ്റകുറ്റപ്പണി നടത്തിയിരുന്നു. അന്ന് ഒരു കോടി രൂപയുടെ മുകളിൽ പണമായിരുന്നു ചെലവാക്കിയായിരുന്നത്.

ക്ലിഫ് ഹൗസിൽ 1.24 കോടിയുടെ മോടിപിടിപ്പിക്കൽ: ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, റിപ്പോർട്ട് തേടി
ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ 1.24 കോടി കൂടി; പിണറായിയുടെ കാലത്ത് ധൂർത്തെന്ന് പറഞ്ഞവർ ഇപ്പോൾ എന്ത് പറയുന്നെന്ന് സിപിഐഎം

അതേസമയം, ക്ലിഫ് ഹൗസിൽ വീണ്ടും അറ്റകുറ്റപണി നടത്താനുള്ള ഉത്തരവിനെതിരെ സിപിഐഎം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നടന്ന അറ്റകുറ്റപണികളെ ധൂർത്തെന്ന് പറഞ്ഞിരുന്ന കോൺഗ്രസ് ഇപ്പോൾ എന്ത് പറയുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചു.