

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്ത് ജയിൽ ഡിജിപി . ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. യോഗേഷ് ഗുപ്ത ബെവ്കോ എംഡി. ബൽറാം കുമാർ ഉപാധ്യയ ആണ് പുതിയ ഫയർഫോഴ്‌സ് മേധാവി.
ഡിജിപി റാങ്കിലുള്ള ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷൻ ലഭിക്കുക. സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ.
എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കഴിഞ്ഞാൽ എം.ആർ. അജിത് കുമാറായിരുന്നു പദവിക്ക് യോഗ്യൻ. എന്നാൽ, രക്ഷാപ്രവർത്തനക്കേസുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിലേക്ക് എത്തിയത്.
അജിത് കുമാർ സസ്‌പെൻഷനിലായ ഒഴിവിലേക്കാണ് യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയാക്കിയിരിക്കുന്നത്. യോഗേഷ് ഗുപ്ത നേരത്തെയും ദീർഘകാലം ബെവ്‌കോ എംഡിയായിട്ടുണ്ട്.