ശബരിമല ആടിയ നെയ്യ് തട്ടിപ്പ് കേസ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

വിജിലൻസിൻ്റെ പത്തനംതിട്ട യൂണിറ്റാണ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്...
ശബരിമല
ശബരിമലSource: Screengrab
Published on
Updated on

തിരുവനന്തപുരം: ശബരിമലയിലെ ആടിയ നെയ് അഴിമതി കേസിൽ ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി സുനിൽകുമാർ പോറ്റിയാണ് അറസ്റ്റിലായത്. വിജിലൻസിൻ്റെ പത്തനംതിട്ട യൂണിറ്റാണ് കേസിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആടിയ ശിഷ്ടം നെയ്യ് വിതരണത്തിൻ്റെ ചുമതലക്കാരനാണ് അറസ്റ്റിലായ സുനിൽകുമാർ. കേസിലെ 13ആം പ്രതിയാണ്. ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം 33 പേരാണ് ആകെ കേസിലുള്ളത്. സുനിൽകുമാർ പോറ്റിയെ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.

ശബരിമല
'നേതൃത്വത്തെ അണികൾ തിരുത്തണം'; വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രകാശനം ചെയ്തു

നെയ്യഭിഷേകത്തിന് അവസരം ലഭിക്കാത്ത തീര്‍ഥാടകര്‍ക്കാണ് അഭിഷേകം നടത്തിയ നെയ്യ് പായ്ക്കറ്റുകളിലാക്കി വില്‍പന നടത്തുന്നതായി കണ്ടെത്തിയത്. 100 മില്ലി ലിറ്ററിന്റെ കവറിൽ നിറച്ച ഒരു പാക്കറ്റ് ആടിയ ശിഷ്ടം നെയ്യ് 100 രൂപ വിലയ്ക്കാണ് വിൽപന നടത്തിയത്. ടെംപിള്‍ സ്പെഷല്‍ ഓഫീസര്‍ ഏറ്റുവാങ്ങി കൗണ്ടറുകള്‍ വഴി വിതരണം ചെയ്യുന്ന ഈ നെയ്യിൻ്റെ കണക്കുകളില്‍ ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കൃത്രിമം പുറത്തുവന്നത്.

Related Stories

ശബരിമലയിലെ ഹെലികോപ്റ്റര്‍ വിവാദം; കോസ്റ്റ് ഗാര്‍ഡിന് പിഴവ് സംഭവിച്ചെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്
"കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്താൽ എന്താണ് കുഴപ്പം?"; ശബരിമല ഹെലികോപ്റ്റർ വിവാദത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് കെ. ജയകുമാർ
"പൂരം വെടിക്കെട്ട് നടത്തും, ലൈസന്‍സിക്ക് 6000 കിലോ വരെ കൈയ്യില്‍ വയ്ക്കാം"; എല്ലാം ചെയ്തത് നിയമപരമായെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി
ശബരിമലയില്‍ ലിംഗവിവേചനമില്ല, യുവതി പ്രവേശനത്തിന് മാത്രമാണ് വിലക്ക്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ദേവസ്വം ബോർഡ്
News Malayalam 24x7
newsmalayalam.com