ശബരിമല സ്വർണക്കൊള്ളയും പിഎം ശ്രീയിൽ ഒപ്പുവച്ചതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം

സിപിഐഎം - ബിജെപി ഡീൽ എന്ന കോൺഗ്രസ് പ്രചാരണം സ്വാധീനിച്ചുവെന്നും സംസ്ഥാന കമ്മിറ്റിയിൽ വിലയിരുത്തൽ...
ശബരിമല സ്വർണക്കൊള്ളയും
പിഎം ശ്രീയിൽ ഒപ്പുവച്ചതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം
Source: Files
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം. അറസ്റ്റിലായിട്ടും എ. പത്മകുമാറിന് എതിരെ നടപടി എടുക്കാത്തത് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു. എതിരാളികൾ അത് വൻ തോതിൽ പ്രചരിപ്പിച്ചു. ഇത് സമൂഹത്തിൽ സംശയത്തിന് ഇടയാക്കിയെന്നും വിമർശനം. പിഎം ശ്രീയിൽ ഒപ്പുവച്ച സർക്കാർ നടപടിയും തിരിച്ചടിയായി, സിപിഐഎം - ബിജെപി ഡീൽ എന്ന കോൺഗ്രസ് പ്രചാരണം സ്വാധീനിച്ചുവെന്നും സംസ്ഥാന കമ്മിറ്റിയിൽ വിലയിരുത്തൽ.

ശബരിമല സ്വർണക്കൊള്ളയും
പിഎം ശ്രീയിൽ ഒപ്പുവച്ചതും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം
കൊട്ടിയൂരിൽ കഴുത്ത് അറുക്കാന്‍ ശ്രമിച്ച യുവാവ് വനത്തിനുള്ളിലേക്ക് ഓടി; തെരച്ചിൽ നാളെ തുടരും

സംഘടനാ തലത്തിലെ ആലസ്യവും വിനയായെന്നും വിമർശനം. സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ജയം ഉറപ്പിച്ചായിരുന്നു പ്രവർത്തനം. ഇത് പ്രവർത്തകരെ അലസരാക്കി. ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാർഥി നിർണയത്തെയും ബാധിച്ചുവെന്നും വിമർശനം. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ സംഘടനാപരമായ വീഴ്ചയുണ്ടായിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിലും വിമർശനം. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് വീഴ്ച ഉണ്ടായി. തിരുവനന്തപുരം കോർപറേഷനിലടക്കം വൻ തോൽവിയുടെ പശ്ചാത്തലത്തിലാണ് വിമർശനം. പ്രാദേശിക പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നും അഭിപ്രായം.

പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിനെതിരെ സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനമുണ്ടായി. സമൂഹമാധ്യമങ്ങളില എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. യുഡിഎഫിന്റെ സംവിധാനങ്ങളുടെ കിടപിടിക്കുന്ന പ്രതിരോധം തീർക്കാനായില്ലെന്നും വിലയിരുത്തൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com