ശബരിമല സ്വർണക്കൊള്ള: ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തത്.
ശബരിമല സ്വർണക്കൊള്ള: ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി
Published on
Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി. ചെന്നൈയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനായാണ് അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തത്.

സ്വര്‍ണപ്പാളികളുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ നടന്‍ ജയറാമും ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിൻ്റെ ഭാഗമായി ജയറാമിനെ ചോദ്യം ചെയ്തത്. കട്ടിള പാളി കേസിൽ ജയറാമിനെ സാക്ഷിയാക്കാനുള്ള നീക്കം നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ശബരിമല സ്വർണക്കൊള്ള: ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി
EXCLUSIVE| പൂജയ്ക്ക് പോയത് ക്ഷണിച്ചതുകൊണ്ട്, ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ല, വിവാദമാകുമെന്ന് കരുതിയില്ല: ജയറാം

ചെന്നൈ അമ്പത്തൂരിലെ ഫാക്ടറിയിൽ വച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പൂജയിൽ പങ്കെടുക്കുന്ന ജയറാമിൻ്റെ ചിത്രം പുറത്തുവന്നിരുന്നു. പോറ്റിയെ ശബരിമലയിൽ വച്ച് കണ്ട് പരിചയം മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ ജയറാം, പൂജയിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ പോയെന്നായിരുന്നു ആദ്യഘട്ടത്തിൽ വ്യക്തമാക്കിയത്.

ശബരിമല സ്വർണക്കൊള്ള: ജയറാമിനെ ചോദ്യം ചെയ്ത് എസ്ഐടി
ശബരിമല സ്വർണക്കൊള്ള: "ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം"; ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

ഉണ്ണികൃഷ്ണൻ പോറ്റി പല പരിപാടികൾക്കും വിളിക്കാറുണ്ടെന്നും ശബരിമലയിൽ മേളം നടത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും ജയറാം പറഞ്ഞിരുന്നു. അഞ്ചുവർഷം മുമ്പ് നടന്ന പൂജ ഇപ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും ജയറാം കൂട്ടിച്ചേർത്തിരുന്നു.

News Malayalam 24x7
newsmalayalam.com