

എറണാകുളം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ ഡി. മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്‌ഐടി. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ്. ഡി. മണിയെ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവില്ലെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. സ്വര്‍ണക്കവര്‍ച്ച കേസുമായി ഡി. മണിക്ക് ബന്ധമില്ലെന്നും എസ്‌ഐടി റിപ്പോർട്ടിൽ.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്. ജയശ്രീ എസ്ഐടി ഓഫീസിൽ ഹാജരായി. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. മുൻ ദേവസ്വം ബോർഡ് സെക്രട്ടറിയാണ് എസ്. ജയശ്രീ. കേസിലെ നാലാം പ്രതിയാണ് എസ്. ജയശ്രീ. ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നതാണ് കണ്ടെത്തൽ.