ശബരിമല: മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വീണ്ടും കുറവ്. ഇന്ന് വൈകിട്ട് 6 മണി വരെ അമ്പതിനായിരം പേർ മാത്രമാണ് ദർശനം നടത്തിയത്. തിങ്കളാഴ്ചയെ അപേക്ഷിച്ച് പതിനായിരം തീർഥാടകരുടെ കുറവാണ് ഇന്നലെ ഉണ്ടായത്. തിങ്കളാഴ്ച രാത്രി 12 മണി വരെ 75,000ത്തിലേറെ പേർ മല ചവിട്ടിയെങ്കിൽ, ഇന്നലെ എത്തിയത് 65,000 പേർ മാത്രമാണ്.
71,000 പേർ ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടും ശബരിമലയിൽ എത്തുന്നവരുടെ എണ്ണം കുറയുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വീണ്ടും ആശങ്കയിൽ ആക്കിയിട്ടുണ്ട്. സോഫ്റ്റ്‌വെയറിൽ ചില മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം സ്പോട്ട് ബുക്കിംഗ് എണ്ണത്തിൽ വലിയ വർധന വരുത്താനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നത്. അതിനിടെ ഓൺലൈൻ ബുക്കിംഗ് റദ്ദാക്കിയാൽ എട്ടു മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ബുക്ക് ചെയ്യാൻ ആകൂ എന്ന മാറ്റവും നിലവിൽ വന്നു.
ശബരിമല ദർശനത്തിന് കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. വെർച്വൽ ക്യൂവിന്‍റെ പരിധി കവിഞ്ഞു എന്ന കാരണത്താൽ തീർഥാടകർക്ക് അയ്യപ്പ ദർശനം നിഷേധിക്കപ്പെടുന്നത് ശരിയല്ല. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ ആവുന്നില്ലെന്ന പരാതി ഭക്തർക്ക് ഉണ്ടെന്നും മന്ത്രി അറിയിച്ചു.

അയ്യപ്പനെ കാണാൻ വരുന്ന ഒരു ഭക്തനെയും മടക്കി അയക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ പറഞ്ഞു. "ഏതെങ്കിലും രീതിയിൽ ബുക്ക് ചെയ്തുവരണം എന്ന് മാത്രം. സ്പോട്ട് ബുക്കിംഗ് നേരത്തെ 5000 എണ്ണം വർധിപ്പിച്ചിരുന്നു. ആവശ്യമുണ്ടെങ്കിൽ 5000 എണ്ണം കൂടി കൂട്ടും. നിലവിൽ അതിൻ്റെ ആവശ്യമില്ല. ഭക്തരുടെ എണ്ണം ക്രമാനുഗതമായി കൂടുന്നുണ്ട്. നവംബർ 23ന് 75000 പേർ എത്തി. നവംബർ 24ന് 80,000 പേർ എത്തുമെന്നാണ് കരുതുന്നത്. മല കയറുന്നവരുടെ എണ്ണം കൂടിയിട്ടും തിരക്കിൻ്റെ തീവ്രത സന്നിധാനത്ത് അനുഭവപ്പെടാത്തത് കൃത്യമായ ഏകോപനം മൂലമാണ്. പൊലീസിൻ്റേയും വിവിധ വകുപ്പുകളുടെയും എഡിഎമ്മിൻ്റേയും സഹകരണം ഇതിൽ എടുത്തുപറയണം," ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
ഒരാഴ്ച പിന്നിട്ട മണ്ഡല മകരവിളക്ക് കാലം പൂർണ സംതൃപ്തി നൽകുന്നതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. വെർച്വൽ ക്യൂ വഴിയോ സ്പോട്ട് ബുക്കിംഗ് വഴിയോ മാത്രം അയ്യപ്പൻമാർ വരുന്നത് മൂലം കൃത്യമായ തയ്യാറെടുപ്പിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയുന്ന അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് പ്രധാനം. പണമിടപാട് പൂർണമായും ഡിജിറ്റൽ ആക്കിയതിനാൽ വരുമാന ചോർച്ച തടയാൻ സാധിച്ചു. ഇത് മൊത്തം വരുമാനത്തിൻ്റെ വർധനയിൽ പ്രതിഫലിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.
"സന്നിധാനത്തും പരിസരത്തും വൃത്തിയുള്ള അന്തരീക്ഷമാണ് തൃപ്തി നൽകുന്ന മറ്റൊരു കാര്യം. നിലയ്ക്കലിൽ വാഹനങ്ങളുടെ പാർക്കിംഗ് ക്രമീകരിക്കപ്പെട്ടു. 12,000 വാഹനങ്ങൾ വരെ ഒരേ സമയം പാർക്ക് ചെയ്യാം. തീർഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്തിടത്തേക്ക് പോകാൻ നിലയ്ക്കലിൽ നിന്നുള്ള കെഎസ്ആർടിസിയുടെ സർക്കുലർ സർവീസുകളുടെ എണ്ണം കൂട്ടും," കെ. ജയകുമാർ പറഞ്ഞു.