പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു. പുതിയ മേൽശാന്തിയായി ഇ.ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം.ജി മനുവും ചുമതലയേറ്റു. തീർഥാടന കാലത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്.
തന്ത്രിയുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാറാണ് ശബരിമല നട തുറന്നത്. ഇരുമുടിയേന്തി വരുന്ന ശബരിമല നിയുക്ത മേൽശാന്തി ഇ. ഡി. പ്രസാദിനെയും മാളികപ്പുറം നിയുക്ത മേൽശാന്തി എംജി മനുവിനെയും തന്ത്രി സ്വീകരിച്ചു.
70,000 പേർക്ക് ഓൺലൈൻ ബുക്കിങ്ങിലൂടെയും ഇരുപതിനായിരം പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ മാസം മുഴുവൻ ദിവസങ്ങളിലും ബുക്കിങ് ഇതിനോടകം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് വിശേഷാൽ പൂജകൾ ഉണ്ടാവില്ല. 10.50 ന് ഹരിവരാസനം പാടി 11 മണിക്ക് നട അടയ്ക്കുന്നതോടെ നിലവിലെ മേൽശാന്തി പടിയിറങ്ങും.