ഇംപാക്ട് |108 ആംബുലൻസുകളുടെ സുരക്ഷ ഉറപ്പാക്കും; ടെസ്റ്റിന് കയറും മുൻപ് എല്ലാ പണികളും തീർക്കണമെന്ന് നിർദേശം

ആംബുലൻസുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ന്യൂസ് മലയാളം പുറത്തുവിട്ട വാർത്തയിലാണ് നടപടി
108 ആംബുലന്‍സ്
108 ആംബുലന്‍സ് Source: News Malayalam 24x7
Published on

തിരുവനന്തപുരം: 108 ആംബുലൻസുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ന്യൂസ് മലയാളം പുറത്തുവിട്ട വാർത്തയില്‍ നടപടി. ആംബലന്‍സുകളില്‍ പരിശോധന നടത്താന്‍ നടത്തിപ്പിപ്പ് ചുമതല ഉള്ള കമ്പനിയുടെ തീരുമാനം. ന്യൂസ് മലയാളം വാർത്തയില്‍ കാണിച്ച ആംബുലൻസുകൾ അടക്കം പരിശോധനയ്ക്കായി വർക്ക് ഷോപ്പിൽ എത്തിച്ചു.

ടെസ്റ്റ് കഴിഞ്ഞ് ഇറങ്ങിയ വാഹനങ്ങളിൽ വരെ ഗുരുതര പ്രശ്നങ്ങൾ ആയിരുന്നു. വാതിൽ തുറന്നു പോകുന്ന അവസ്ഥ. മഴ പെയ്താൽ ആംബുലൻസിനകത്ത് വെള്ളം കയറുന്ന സ്ഥിതി. ഇത്രയും നാൾ പലവിധ കാരണങ്ങൾ പറഞ്ഞു അതൊക്കെ മാറ്റിനിർത്തി. ന്യൂസ് മലയാളം വാർത്ത വന്നതോടെ നടപടികൾ വേഗത്തിലായി. പ്രശ്നമുണ്ടെന്ന് കണ്ടെത്തിയ വാഹനങ്ങൾ ഒക്കെ വർക്ക് ഷോപ്പിലേക്ക് വിളിപ്പിച്ചു.

108 ആംബുലന്‍സ്
ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആംബുലൻസുകൾ ടെസ്റ്റിന് കയറും മുൻപ് എല്ലാ പണികളും തീർക്കണം എന്നാണ് നടത്തിപ്പ് ചുമതലയുള്ള കമ്പനി നൽകിയിരിക്കുന്ന നിർദേശം. പ്രശ്നമുള്ള ടയറുകൾ മാറ്റും. പരമാവധി ആറുമാസത്തിനുള്ളിൽ പുതിയ വാഹനങ്ങൾ എത്തിക്കാനാണ് ശ്രമമെന്നും ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള ജിവികെഇഎംആർഐ കമ്പനി അധികൃതർ വ്യക്തമാക്കി.

അതേസമയം, കോൾ സെന്ററിൽ നിന്നുള്ള അറിയിപ്പ് ലഭിക്കാതെയോ രോഗിയുടെ അനുമതി ഇല്ലാതെയോ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ എത്തിച്ചാൽ കർശന നടപടി ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. നിലവിൽ ചില ജീവനക്കാർക്ക് എതിരെ അച്ചടക്കനടപടി സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com