"പാർട്ടി പറഞ്ഞു"; വിവാദ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

വാർത്താ കുറിപ്പിലൂടെയാണ് മന്ത്രി ഖേദ പ്രകടനം.
Saji Cherian
മന്ത്രി സജി ചെറിയാൻSource: File
Published on
Updated on

തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ ചർച്ചാ വിഷയമായ വിവാദപ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. സിപിഐഎം നിർദേശത്തെ തുടർന്നാണ് പ്രസ്താവന പിൻവലിച്ചത്. വാർത്താ കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ ഖേദ പ്രകടനം.

താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ ചിലർ പ്രചരിപ്പിക്കുകയായിരുന്നു. 42 വർഷത്തെ പൊതുജീവിതത്തിൽ ഒരു വർഗീയതയോടും സമരസപ്പെട്ടിട്ടില്ല. തൻ്റെ പ്രസ്താവന ആർക്കെങ്കിലും വേദനയോ പ്രയാസമോ ഉണ്ടാക്കി എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് മന്ത്രി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

Saji Cherian
ദേശീയപാത ഉപരോധം: ഷാഫി പറമ്പിൽ എംപിക്ക് അറസ്‌റ്റ് വാറൻ്റ്

വാർത്താ കുറിപ്പിൻ്റെ പൂർണരൂപം

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ച് ഒരു വിഭാഗത്തിനെതിരെ പറഞ്ഞു എന്ന നിലയിൽ നടത്തുന്ന പ്രചാരണം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഞാൻ എൻ്റെ ജീവിതത്തിൽ ഇന്നുവരെ സ്വീകരിച്ചതും പുലർത്തിയതുമായ മതനിരപേക്ഷമായ എൻ്റെ നിലപാടിനെ വ്രണപ്പെടുത്തുന്നതാണ് നടക്കുന്ന ഇപ്പോൾ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ.

മതചിന്തകൾക്കതീതമായി എല്ലാ മനുഷ്യരെയും ഒരുപോലെ ജാതി, മത വ്യത്യാസമില്ലാതെ സ്നേഹിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന എൻ്റെ പൊതുജീവിതത്തെ വർഗ്ഗീയതയുടെ ചേരിയിൽ നിർത്തി ചോദ്യം ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന കാര്യമല്ല.

Saji Cherian
"കോൺഗ്രസ് സ്വീകാര്യമായ ഓഫർ വെച്ചാൽ സ്വീകരിക്കും"; യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സണ്ണി എം. കപിക്കാട്

രാജ്യത്താകമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ആക്രമണം നടത്തുമ്പോൾ അതിനെതിരെ നിരന്തരം ശക്തമായി പ്രതികരിക്കുന്ന സിപിഐ(എം) പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ 42 വർഷത്തെ എന്റെ പൊതുജീവിതം ഒരു വർഗ്ഗീയതയോടും സമരസപ്പെട്ടല്ല പോയത്. ഇതിന്റെയെല്ലാം ഫലമായി ഒരുപാട് തിക്താനുഭവങ്ങൾ നേരിട്ടയാളുകൂടിയാണ് ഞാൻ. അത് എൻ്റെ നാട്ടിലെ ജനങ്ങൾക്കും എന്നെ അറിയുന്നവർക്കും അറിയാവുന്ന കാര്യമാണ്.

എന്റെ പ്രസ്താവന വളച്ചൊടിച്ചതാണെങ്കിലും ആ പ്രചാരണം എന്റെ സഹോദരങ്ങൾക്ക് പ്രയാസവും വേദനയും ഉണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ ബഹുമാനിക്കുന്ന ചില വ്യക്തികളും ആത്മീയ സംഘടനകളും ആത്മീയ നേതാക്കളും എന്നെ തെറ്റിദ്ധരിച്ചു എന്നതും എന്നെ വേദനിപ്പിക്കുന്നു. ഞാൻ പറഞ്ഞതിൽ തെറ്റിദ്ധരിച്ച് എൻ്റെ ഉദ്ദേശശുദ്ധിയെ വേദനയോ പ്രയാസമോ ആർക്കെങ്കിലും മനസ്സിലാക്കാതെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com