സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ഉമര്‍ ഫൈസി മുക്കവും എ.എ. റഹീമും ബോര്‍ഡില്‍

അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പെടുത്തണമെന്ന കേന്ദ്ര വ്യവസ്ഥ നിലവില്‍ പാലിച്ചിട്ടില്ല
സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ഉമര്‍ ഫൈസി മുക്കവും എ.എ. റഹീമും ബോര്‍ഡില്‍
Published on
Updated on

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സമസ്തയില്‍ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് വിലയിരുത്തുന്ന ഉമര്‍ ഫൈസി മുക്കത്തെ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നിര്‍ദേശിച്ചു. എ.എ. റഹിം എംപിയെയും ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന. കേന്ദ്ര വഖഫ് നിയമ പ്രകാരമാണ്പുനഃസംഘടന നടത്തിയിരിക്കുന്നത്.

അതേസമയം അമുസ്ലിങ്ങളെ ബോര്‍ഡില്‍ ഉള്‍പെടുത്തണമെന്ന കേന്ദ്ര വ്യവസ്ഥ നിലവില്‍ പാലിച്ചിട്ടില്ല. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം നീണ്ടു പോയ വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2024 ഡിസംബറില്‍ വഖഫ് ബോര്‍ഡിന്റെ കാലാവധി കഴിഞ്ഞിരുന്നു.

സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ഉമര്‍ ഫൈസി മുക്കവും എ.എ. റഹീമും ബോര്‍ഡില്‍
ഒന്നാം പ്രതി പുറത്തേക്ക്; ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ബോര്‍ഡില്‍ നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി രഹന വിഎമ്മിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നിയമ പ്രകാരം ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയെ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ഉമര്‍ ഫൈസി മുക്കവും എ.എ. റഹീമും ബോര്‍ഡില്‍
സ്വർണക്കൊള്ളയിലെ പ്രതിഷേധത്തിൽ സഭ ഇന്നും കലുഷിതം; തുടർച്ചയായി സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ വിമർശിച്ച് സ്‌പീക്കർ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com