

മലപ്പുറം: ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന സമസ്ത ശതാബ്ദി സന്ദേശ യാത്രയില്‍ തുടങ്ങും മുന്നേ കല്ലുകടി. സന്ദേശ യാത്ര ബഹിഷ്‌കരിച്ച് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം. പാണക്കാട് ഹമീദ് അലി തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വിട്ട് നില്‍ക്കുമെന്നാണ് അറിയിച്ചത്.
യാത്രയുടെ ഇന്നത്തെ ഉദ്ഘാടന സദസ്സിലെ അധ്യക്ഷന്‍ അബ്ബാസലി തങ്ങളും പങ്കെടുക്കില്ല. യാത്രയുടെ പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്താത്തതിലാണ് അമര്‍ഷം. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരില്‍ നിന്നാണ് പ്രസിഡന്റ് ജിഫ്രി തങ്ങള്‍ പതാക സ്വീകരിച്ചത്.
ഉമര്‍ ഫൈസി മുക്കത്തെ യാത്രയുടെ ഡയറക്ടറാക്കിയതിലും അതൃപ്തിയുണ്ട്. സമ്മേളന പ്രവര്‍ത്തനങ്ങള്‍ വിഭാഗീയമെന്നാണ് ലീഗ് അനുകൂലികളുടെ ഭാഗം. സമവായത്തിനായി രൂപീകരിച്ച സമ്മേളന കോര്‍ഡിനേഷന്‍ കമ്മറ്റിയെ നിര്‍ജീവമാക്കിയന്നും വിമര്‍ശനമുണ്ട്.
സന്ദേശയാത്ര ഇന്ന് കന്യാകുമാരി നാഗര്‍കോവിലില്‍ വൈകീട്ട് 4 മണിക്ക് ആണ് ഉദ്ഘാടനം. ഡിസംബര്‍ 19 -26 വരെയാണ് യാത്ര.