സി. കൃഷ്ണകുമാര്‍ പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടു, നീക്കം ഇരയെ ഭയപ്പെടുത്താന്‍; പൊലീസ് സ്വയം കേസെടുക്കണമെന്ന് സന്ദീപ് വാര്യര്‍

കൃഷ്ണകുമാര്‍ പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. സിവില്‍ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍
സി. കൃഷ്ണകുമാര്‍ പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടു, നീക്കം ഇരയെ ഭയപ്പെടുത്താന്‍; പൊലീസ് സ്വയം കേസെടുക്കണമെന്ന് സന്ദീപ് വാര്യര്‍
Published on

ബിജെപി നേതാവ് സി കൃഷ്ണ കുമാറിനെതിരെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കൃഷ്ണകുമാര്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിട്ടുവെന്നും നിയമപരമായി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് കൃഷ്ണകുമാര്‍ ചെയ്തതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഇരയെ ഭയപ്പെടുത്താനാണ് കൃഷ്ണകുമാര്‍ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഈ സംഭവത്തില്‍ പൊലീസ് സ്വയം കേസെടുക്കാന്‍ തയ്യാറാകണം. കൃഷ്ണകുമാര്‍ പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. സിവില്‍ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.

സി. കൃഷ്ണകുമാര്‍ പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടു, നീക്കം ഇരയെ ഭയപ്പെടുത്താന്‍; പൊലീസ് സ്വയം കേസെടുക്കണമെന്ന് സന്ദീപ് വാര്യര്‍
ശസ്ത്രക്രിയയ്ക്കിടെ ആന്തരിക രക്തക്കുഴലുകൾ പൊട്ടി; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച

കേസില്‍ പാലക്കാട് എസ് പിയോട് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഏപ്രിലില്‍ ആണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്.

ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടിയുടെ മുന്നില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞിട്ടുണ്ട്. ശോഭ സുരേന്ദ്രനും എംടി രമേശിനുംകാര്യങ്ങള്‍ എല്ലാം അറിയാം. പെണ്‍കുട്ടി മുട്ടാനാവുന്ന എല്ലാ വാതിലുകളിലും മുട്ടിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പെണ്‍കുട്ടിയെയും അമ്മയെയും കൃഷ്ണകുമാര്‍ ആക്രമിച്ചപ്പോള്‍ ചികിത്സാ സൗകര്യം നല്‍കിയത് സുരേഷ് ഗോപിയാണ്. പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നു. കൃഷ്ണകുമാറിന്റെ വീട്ടില്‍ നടന്ന സംഭവത്തില്‍ താന്‍ എങ്ങനെ വ്യാജ പരാതിയുണ്ടാക്കും എന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം കാര്യങ്ങളാണ് കൃഷ്ണ കുമാറിന് തന്നോടുള്ള വിരോധത്തിന് കാരണം. തന്നോട് മാത്രമല്ല, പാലക്കാട് ബിജെപിയില്‍ പലര്‍ക്കും ഈ വിഷയത്തില്‍ കൃഷ്ണകുമാറിനോട് വിയോജിപ്പാണുള്ളത്. കൃഷ്ണകുമാറിനെ സംരക്ഷിക്കുന്നവരാണ് മുന്‍ കാലത്തുണ്ടായിരുന്നത്.

രാജീവ് ചന്ദ്ര ശേഖറില്‍ പെണ്‍കുട്ടി വിശ്വസിക്കുന്നു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് വീണ്ടും പരാതി നല്‍കിയത്. കേരള ബ്രിജ് ഭൂഷനാണ് കൃഷ്ണകുമാര്‍ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com