കുറഞ്ഞ ചെലവിലുള്ള എസ്എംഎ മരുന്ന് ലഭ്യതയെയും ആശുപത്രിയുടെ വികസനത്തെയും പിന്നോട്ടടിക്കരുത്: എസ്എടി സൂപ്രണ്ട്

കേരളത്തിലെ സർക്കാർ മേഖലയിൽ കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്ന എസ്എടി ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളെ തുരങ്കംവയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുത്
 കുറഞ്ഞ ചെലവിലുള്ള എസ്എംഎ മരുന്ന് ലഭ്യതയെയും ആശുപത്രിയുടെ വികസനത്തെയും പിന്നോട്ടടിക്കരുത്: എസ്എടി സൂപ്രണ്ട്
Published on: 
Updated on: 

തിരുവനന്തപുരം : എസ്എംഎ ബാധിതർക്ക് ഗുണനിലവാരമുള്ള മരുന്ന് കുറഞ്ഞ ചെലവിൽ വാങ്ങി കൂടുതൽ ഗുണഭോക്താക്കൾക്ക് നൽകാനുള്ള ശ്രമത്തെ പിന്നോട്ടടിക്കരുതെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. റിയാസ് പറഞ്ഞു. മാത്രമല്ല കേരളത്തിലെ സർക്കാർ മേഖലയിൽ കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഏറ്റവും മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കുന്ന എസ്.എ.ടി ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളെ തുരങ്കംവയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകരുത്. എസ്എംഎ ബാധിതർക്ക് ലക്ഷങ്ങൾ വിലയുള്ള വിദേശ മരുന്നിന് പകരം ഇന്ത്യൻ നിർമ്മിത മരുന്ന് നൽകാനുള്ള തീരുമാനം സംസ്ഥാന സർക്കാർ നിയോഗിച്ച ഈ രംഗത്തെ വിദഗ്ദ്ധ ഉൾപ്പെടുന്ന സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്.

 കുറഞ്ഞ ചെലവിലുള്ള എസ്എംഎ മരുന്ന് ലഭ്യതയെയും ആശുപത്രിയുടെ വികസനത്തെയും പിന്നോട്ടടിക്കരുത്: എസ്എടി സൂപ്രണ്ട്
കെ. സുധാകരനെതിരെ നടപടി വേണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; മഴ കഴിഞ്ഞാലും മരം പെയ്യുമെന്ന് സണ്ണി ജോസഫ്

മുൻസർക്കാരിന്റെ കാലത്ത് തുടങ്ങിയ നടപടികൾ സമയബന്ധിതമായി ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കാൻ കഴിഞ്ഞതാണ് അതിവേഗത്തിൽ ഈ മരുന്ന് ലഭ്യമാക്കാൻ കാരണം. സുപ്രീംകോടതിയും ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയും വില്പനാനുമതി നൽകിയത് എല്ലാവിധ നടപടികളും പൂർത്തിയായെന്ന് വിലയിരുത്തിയ ശേഷമാണ്. ഈ മരുന്നിന്റെ വിശ്വാസ്യതയെയും ഫലപ്രാപ്തിയെയും കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ ആരോഗ്യരംഗത്തെ വിദഗ്ദ്ധർ ശാസ്ത്രീയമായ വിലയിരുത്തൽ വിശദമായി നടത്തി കഴിഞ്ഞു. അതിനാൽ മരുന്ന് പരീക്ഷണമെന്ന പേരിൽ തെറ്റിദ്ധാരണകൾ പരത്തി പാവപ്പെട്ട രോഗികളെയും ബന്ധുക്കളെയും ആശങ്കയിലേക്ക് തള്ളിവിടരുത്. ഒരുവർഷത്തോളമായി പൊതുവിപണിയിൽ വിറ്റഴിക്കുന്നതും നിരവധി എസ്.എം.എ ബാധിതർ കഴിക്കുന്നതുമായ ഈ മരുന്ന് സർക്കാർ സൗജന്യമായി വിതരണം ചെയ്യുമ്പോൾ മാത്രം മരുന്ന് പരീക്ഷണമായി മാറുന്നത്.

വസ്തുത ഇതായിരിക്കെ ചിലകേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായ പ്രചാരണങ്ങൾ മൂലം എസ്.എം.എ ബാധിതർക്കും രക്ഷിതാക്കൾക്കും ഇതേ കുറിച്ചുണ്ടായ ആശങ്കകൾ അകറ്റാൻ എസ്എടിയിലെ ബന്ധപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെ പ്രതിജ്ഞാബദ്ധരാണ്. മറ്റൊരു കാര്യം ഇന്ത്യയിലെ പ്രമുഖമരുന്ന് നിർമ്മാതാക്കളായ നാറ്റ്കോ ഫാർമ അധികൃതർ എസ്.എ.ടി ആശുപത്രിയിലെ കുഞ്ഞുകളുടെ വാർഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കാട്ടിയ സഹായത്തെ ഇതിനിടയിൽ തെറ്റായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമവും അപലപനീയമാണ്. എസ്എടി ആശുപത്രിയിലെ രോഗികളുടെ ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കാനും ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സൊസൈറ്റി ആണ് SATHHES.

സൊസൈറ്റി വഴി കാലാകാലങ്ങളിൽ വിവിധ ഏജൻസികൾ, പൊതുമേഖലാ / സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്നും സി.എസ്.ആർ ഫണ്ട് സ്വീകരിച്ച് ആശുപത്രിയിലെ വിവിധ രോഗിചികിത്സ സംബന്ധമായ വികസന പ്രവർത്തനങ്ങൾ നടത്താറുണ്ട്. ചിക്കൻപോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ബാധിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള 14-ാം വാർഡ് (ഐസോലേഷൻ) നവീകരണത്തിനായി 2026 2026 മാർച്ച് 25ന് അന്നത്തെ സൂപ്രണ്ട് നാറ്റ്കോ കമ്പനി അധികൃതരോട് സി.എസ്.ആർ ഫണ്ട് ആവശ്യപ്പെട്ടിരുന്നു. കമ്പനി അധികൃതർ നേരിട്ട് എത്തി ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡുവായി 25ലക്ഷം രൂപ SATHHES അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. തുടർന്നാണ് ആരോഗ്യമന്ത്രിയെ കണ്ട് ഇത് സംബന്ധിച്ച സർ‌ട്ടിഫിക്കറ്റ് കൈമാറാൻ കമ്പനി പ്രതിനിധികൾ ആഗസ്റ്റ് ആദ്യവാരമെത്തിയത്.ഈ ഘട്ടത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ വച്ചെടുത്ത ചിത്രമാണ് മരുന്ന് വിവാദത്തിന് പിന്നാലെ കമ്പനി അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

 കുറഞ്ഞ ചെലവിലുള്ള എസ്എംഎ മരുന്ന് ലഭ്യതയെയും ആശുപത്രിയുടെ വികസനത്തെയും പിന്നോട്ടടിക്കരുത്: എസ്എടി സൂപ്രണ്ട്
മരുന്ന് പരീക്ഷണ വിവാദം പൊള്ളയോ?

ഇത്തരം ഫണ്ടുകൾ അനുവദിക്കുന്ന ഏജൻസികൾ/കമ്പനികൾ/പൊതുമേഖലാ സ്ഥാപനങ്ങൾ അത് പലപ്പോഴും ആരോഗ്യമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ സാന്നിദ്ധ്യത്തിൽ കൈമാറുന്നതും ചിത്രമെടുക്കുന്നതും സ്വാഭാവികമാണ്.വാസ്തവം ഇതായിരിക്കെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും എസ്.എം.എ ബാധിതരുടെ ക്ഷേമത്തിനായി സർക്കാരും എസ്.എ.ടി ആശുപത്രിയും നടത്തുന്ന ശ്രമങ്ങൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണവേണമെന്നും എസ്എടി സൂപ്രണ്ട് അഭ്യർഥിച്ചു.

Related Stories

ആരോഗ്യമന്ത്രിയെ കണ്ട് നാറ്റ്കോ ഫാർമാ കമ്പനി പ്രതിനിധികൾ; സന്ദർശനം എസ്എംഎ രോഗികൾക്ക് നാറ്റ്സമാർട്ട് വാങ്ങാനുള്ള ഉത്തരവ് ഇറങ്ങും മുൻപ്
Health Minister's claims crumble in the SMA medicine controversy
എസ്എംഎ ബാധിച്ച കുഞ്ഞുങ്ങൾക്ക് മരുന്ന് വിതരണം ചെയ്ത സംഭവം ഞെട്ടിക്കുന്നത്: പിണറായി വിജയൻ
"ബയോ ഇക്വലൻസ് പഠനം നടത്താത്ത ജനറിക് മരുന്ന് നൽകി"; എസ്എംഎ ബാധിതരായ കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്നുവെന്ന് രക്ഷിതാക്കൾ
News Malayalam 24x7
newsmalayalam.com