ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ട്; നിലപാട് അറിയിച്ച് മുനവറലി തങ്ങൾ

ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും, എന്നാൽ ഈ വിഷയത്തിൽ ചർച്ചകളിൽ പുരോഗമിക്കുമ്പോൾ ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലെന്നും മുനവറലി ശിഹാബ് തങ്ങൾ അറിയിച്ചു.
Sayyid Munavvar Ali Shihab Thangal
പാണക്കാട് മുനവറലി ശിഹാബ് തങ്ങൾSource: Facebook
Published on
Updated on

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹത ഉണ്ടെന്നെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. സി.എച്ച്. മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നാഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും, എന്നാൽ ഈ വിഷയത്തിൽ ചർച്ചകളിൽ പുരോഗമിക്കുമ്പോൾ ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലെന്നും മുനവറലി ശിഹാബ് തങ്ങൾ അറിയിച്ചു.

Sayyid Munavvar Ali Shihab Thangal
രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും: അബിൻ വർക്കി

ലീഗ് സ്ഥാനാർഥികൾ മതം പറഞ്ഞു വോട്ട് പിടിച്ചെന്ന ആരോപണം പരിശോധിക്കുമെന്നും അങ്ങനെ പിടിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി എന്ന് വിശ്വസിക്കുന്നില്ലെന്നും എല്ലാ വോട്ടുകളും യുഡിഎഫിന് ലഭ്യമായിട്ടുണ്ടെന്നും മുനവറലി ശിഹാബ് തങ്ങൾ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com