"കോളേജ് വിദ്യാർഥിനികൾക്ക് ആയിരം രൂപ സ്കോളർഷിപ്പ്"; ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് റോജി.എം. ജോൺ

എഐ ഐശ്ചിക വിഷയമായി പഠിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റോജി.എം. ജോൺ പറഞ്ഞു.
Scholarship of Rs. 1,000 for college students
കോളേജ് വിദ്യാർഥിനികൾക്ക് ആയിരം രൂപ സ്കോളർഷിപ്പ്
Published on
Updated on

തിരുവനന്തപുരം: കോളേജ് വിദ്യാർഥിനികൾക്ക് ആയിരം രൂപ സ്കോളർഷിപ്പ് ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അവസാന ബജറ്റിൽ ആർക്കും എന്തും പറഞ്ഞു പോകാം.

പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. എഐ ഐശ്ചിക വിഷയമായി പഠിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Scholarship of Rs. 1,000 for college students
ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

മറ്റു വിഷയങ്ങളുടെ മാനദണ്ഡങ്ങൾ മാറ്റുന്നത് ആലോചനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകും. സർവകലാശാലകളുടെ ദൈനംദിന പ്രവൃത്തികളിൽ ഗവർണർ ഇടപെട്ടു തുടങ്ങുന്നത് ഇടത് സർക്കാരിൻ്റെ കാലത്താണെന്ന് റോജി.എം. ജോൺ പറഞ്ഞു. കാവിവൽക്കരണം ഒരു മേഖലയിലും യുഡിഎഫ് സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Scholarship of Rs. 1,000 for college students
ഇൻഡ്യ മുന്നണി ശക്തിപ്പെടുത്തണം, പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം മനസിലാക്കാൻ കോൺഗ്രസ് തയ്യാറാകണം: എം.വി. ഗോവിന്ദൻ
News Malayalam 24x7
newsmalayalam.com