

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു കെ-ഫോണിനെ കൈയൊഴിഞ്ഞ് വി.ഡി. സതീശന്‍ സര്‍ക്കാര്‍. കെ-ഫോണ്‍ കണക്ഷൻ തുടര്‍ന്നും ആവശ്യമുണ്ടോയെന്ന് സ്കൂളുകള്‍ അറിയിക്കണം. സേവനം തുടര്‍ന്നും ഉപയോഗിക്കുന്നവര്‍ ബിൽ സ്വയം അടയ്ക്കണമെന്നുമാണ് നിർദേശം. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉപവിദ്യാഭ്യാസ ഡയറക്ടർമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് 6000ത്തിലധികം സ്കൂളുകളിലാണ് കെ-ഫോൺ കണക്ഷന്‍ ഉപയോഗിക്കുന്നത്. കെ ഫോണ്‍ സേവനം ഒരു ഓഫീസിനും സൗജന്യമായി നല്‍കിയിട്ടില്ല. എന്നാല്‍ കെ ഫോണ്‍ സേവനത്തിന്റെ ഇതുവരെയുള്ള ബില്ലുകള്‍ സ്കൂളുകളില്‍നിന്ന് കെ ഫോണിന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കെ ഫോണ്‍ കണക്ഷനുകളുടെ കാലാവധി പുതുക്കാന്‍ അറിയിച്ചിട്ടുണ്ട്.
കെ ഫോണ്‍ കണക്ഷന്‍ തുടര്‍ന്നും ആവശ്യമാണോ അല്ലയോ എന്ന് സ്കൂളുകള്‍ കെ ഫോണിനെ അറിയിക്കണം. ആവശ്യമാണെങ്കില്‍ സേവനത്തിന്റെ ബില്‍ തുക അതാത് സ്കൂളുകള്‍ തന്നെ നല്‍കണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.