കാസർഗോഡ് ജില്ലയിൽ കടലാക്രമണം രൂക്ഷം; തീരസംരക്ഷണത്തിന് പദ്ധതി ആവിഷ്കരിക്കുന്നില്ലെന്ന് ജനങ്ങൾ

Sea erosion is severe in Kasaragod district
കാസർഗോഡ് ജില്ലയിൽ കടലാക്രമണം രൂക്ഷം
Published on
Updated on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ കടലാക്രമണം രൂക്ഷം. നിരവധി വീടുകൾ തകർന്നു. ഉപ്പള ശാരദ നഗർ, കുമ്പള കോയിപ്പാടി, വലിയപറമ്പ്, ചെറങ്കൈ, കാവുഗോളി തുടങ്ങിയ മേഖലകളിൽ ശക്തമായ തിരമാലകളിൽ റോഡുകളും വീടുകളും തകരുകയും നിരവധി കുടുംബങ്ങൾ ദുരിതത്തിലാവുകയും ചെയ്തു.

ചെറങ്കൈ - കാവുഗോളി ഭാഗത്ത് നൂറിലധികം മീറ്ററോളം കടൽ കരയിലേക്ക് കയറി റോഡ് പൂർണമായി തകർന്നു. ഇതോടെ 200 ലധികം കുടുംബങ്ങളുടെ യാത്രാസൗകര്യം നിലച്ചു. വലിയ പറമ്പ് പഞ്ചായത്തിലെ തീരദേശ കുടുംബങ്ങൾ കനത്ത ഭീഷണിയിലാണ്. ശാരദ നഗറിൽ ഒരു വീട് പൂർണമായും തകർന്നു.

Sea erosion is severe in Kasaragod district
മുൻ വിജിലൻസ് റിപ്പോർട്ടുകൾ അവഗണിച്ചു; ശബരിമലയിലെ നെയ്യ് ക്രമക്കേടിന് വഴിയൊരുക്കിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അനാസ്ഥ

നിരവധി വീടുകൾ കടലെടുക്കുന്ന സാഹചര്യമാണ് ഉള്ളത്. 70 കിലോമീറ്റർ തീരദേശമുള്ള ജില്ലയിൽ കടൽഭിത്തിയും പുലിമുട്ടുമുള്ളത് 20 കിലോമീറ്റർ മാത്രമാണ്. തീരസംരക്ഷണത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കാത്തത് കടലേറ്റത്തിൻ്റെ ആഘാതം കൂട്ടുന്നുവെന്നാണ് വിലയിരുത്തൽ. കടൽക്ഷോഭം ഉണ്ടാകുമ്പോൾ മാത്രം കണ്ണിൽ പൊടിയിടാനുള്ളതായി മാറുകയാണ് പല പദ്ധതികളും എന്നുമാണ് ആക്ഷേപം.

പലയിടത്തും ഉപയോഗിച്ച ടെട്രാ പാഡും പുലിമുട്ടും ശക്തമായ തിരമാലയിൽ ഇല്ലാതായി കഴിഞ്ഞു. ഏകീകരിച്ച സമഗ്രമായ പദ്ധതി വഴി മാത്രമേ ശാശ്വതമായ കടലിലേറ്റത്തെ പ്രതിരോധിക്കാൻ കഴിയൂവെന്നാണ് വിലയിരുത്തൽ.

Sea erosion is severe in Kasaragod district
സംസ്ഥാനത്ത് ഇന്നും തീവ്രമഴ; പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
News Malayalam 24x7
newsmalayalam.com