

തിരുവനന്തപുരം: സ്വര്‍ണ പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച്, ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചു. ചാവടിനട സ്വദേശി ഐശ്വര്യയാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഐശ്വര്യയുടെ മരണം. ഈ സ്ഥാപനത്തിലെ ജീവനക്കാരിയും വെങ്ങാനൂര്‍ സ്വദേശിനിയുമായ അഞ്ജു കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 30നാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.
വെങ്ങാനൂരില്‍ പ്രവര്‍ത്തിക്കുന്ന 'സൂര്യ ഫിനാന്‍സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇവര്‍ ഏകദേശം 50 ലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയെന്നാണ് ആരോപണം. ജീവനൊടുക്കാന്‍ ശ്രമിച്ച വിവരം ഐശ്വര്യ വീട്ടില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.