മിഷൻ ചക്കക്കൊമ്പൻ; ചിന്നക്കനാലിൽ നിരോധനാജ്ഞ, മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരത്തിനും വിലക്ക്

ബുധനാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും
മിഷൻ ചക്കക്കൊമ്പൻ; ചിന്നക്കനാലിൽ നിരോധനാജ്ഞ, മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരത്തിനും വിലക്ക്
Published on: 
Updated on: 

ഇടുക്കി: കാട്ടാനയായ ചക്കക്കൊമ്പനെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി ഇടുക്കി ചിന്നക്കനാലിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് വാർഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

നാളെ മുതൽ മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പ്രദേശത്ത് സ്വകാര്യ ഡ്രോണുകൾ പറത്തുന്നതിനും വിലക്കുണ്ട്.

മിഷൻ ചക്കക്കൊമ്പൻ; ചിന്നക്കനാലിൽ നിരോധനാജ്ഞ, മൂന്ന് ദിവസത്തേക്ക് വിനോദസഞ്ചാരത്തിനും വിലക്ക്
വ്യാജ ഉൽപ്പന്നങ്ങൾക്ക് പ്രമോഷൻ നൽകുന്ന വ്ളോഗർമാർക്ക് പിടി വീഴും; കടുത്ത നടപടിയുമായി സർക്കാർ

ചക്കക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം സുരക്ഷിതമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ദൗത്യത്തിനിടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമാണ് നിയന്ത്രണങ്ങൾ. മിഷൻ ചക്കക്കൊമ്പന്റെ ഭാഗമായി പ്രദേശത്ത് കൂടുതൽ ജാഗ്രതാ നടപടികളും സ്വീകരിക്കും.