വ്യാജ ഉൽപ്പന്നങ്ങൾക്ക് പ്രമോഷൻ നൽകുന്ന വ്ളോഗർമാർക്ക് പിടി വീഴും; കടുത്ത നടപടിയുമായി സർക്കാർ

പണം വാങ്ങി വ്യാജ പ്രമോഷൻ നടത്തുന്ന ഇൻഫ്ലുവൻസർമാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രിയ്ക്ക് കത്ത് നൽകി.
Strict action against influencers who conduct fake promotions in exchange for money
പണം വാങ്ങി വ്യാജ പ്രമോഷൻ നടത്തുന്ന ഇൻഫ്ലുവൻസർക്കെതിരെ കടുത്ത നടപടി
Published on: 
Updated on: 

തിരുവനന്തപുരം: വ്യാജ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ നടപടിയുമായി സർക്കാർ. പണം വാങ്ങി വ്യാജ ഉൽപ്പന്നങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്ന ഇൻഫ്ലുവൻസർമാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രിയ്ക്ക് കത്ത് നൽകി.

വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിൻ്റെ നടപടി.

Strict action against influencers who conduct fake promotions in exchange for money
മണിയൂർ പോക്സോ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; അബ്ദുൽ റഫീഖ് ഒന്നാംപ്രതി, പെൺകുട്ടിയുടെ അമ്മ രണ്ടാംപ്രതി

സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് വലിയ തുക പ്രതിഫലം നൽകി ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈൻ പരസ്യങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പ്രോത്സാഹിപ്പിക്കുന്നതായും കത്തിൽ ചൂണ്ടിക്കാട്ടി. ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങൾ തടയണമെന്നാണ് ആവശ്യം

ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ ഇത്തരം പരസ്യപ്രവർത്തനങ്ങൾ നിരീക്ഷിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ തടയാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. മലപ്പുറം അരീക്കോട് സ്വദേശിനിയായ 17 വയസുകാരിക്ക് ഓൺലൈൻ വഴി വാങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെയാണ് സർക്കാരിൻ്റെ ഈ നിർണായക ഇടപെടൽ.

Strict action against influencers who conduct fake promotions in exchange for money
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ