"ഷാഫി പറമ്പിലിൻ്റെയും വി.കെ. ശ്രീകണ്ഠൻ്റെയും പേര് പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തി"; ബലാത്സംഗ പരാതിയിൽ ഗുരുതര ആരോപണവുമായി യുവതി

ആദ്യം മോശമായി പെരുമാറിയത് പ്രശോഭിൻ്റെ അച്ഛനെന്ന് യുവതി പറഞ്ഞു.
പ്രശോഭ് സി. വത്സൻ
Published on
Updated on

പാലക്കാട്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരായ പരാതിയിൽ ഗുരുതര വെളിപ്പെടുത്തലുമായി യുവതി. ആദ്യം മോശമായി പെരുമാറിയത് പ്രശോഭിൻ്റെ അച്ഛനെന്ന് യുവതി പറഞ്ഞു. ഷാഫി പറമ്പിലിൻ്റെയും വി.കെ. ശ്രീകണ്ഠൻ്റെയും പേര് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും, ഷാഫിയെ വീഡിയോ കോൾ ചെയ്ത് കാണിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

കയ്യിലുള്ള തെളിവുകൾ ഒക്കെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. എനിക്ക് അച്ഛനും അമ്മയുമില്ല, എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും ചോദിക്കാൻ ആരും വരില്ലല്ലോ. ഇപ്പോഴും പേടിയോടെയാണ് കഴിയുന്നത്. പരാതി കൊടുത്തതിനുശേഷം ഫോൺ ഓഫാക്കിയെന്നും അതുകൊണ്ട് ആരും എന്നെ കോൺടാക്ട് ചെയ്തിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.

പ്രശോഭ് സി. വത്സൻ
"ഹെഡ് മാഷിനും ക്ലാസ് ടീച്ചർക്കും ആകാമെങ്കിൽ എന്തുകൊണ്ട് തനിക്ക് ആയിക്കൂടാ എന്ന് ചിന്തിച്ച് കാണും"; കോൺഗ്രസ് നേതാവിനെതിരായ ലൈംഗികാരോപണത്തിൽ ഇ.എൻ. സുരേഷ് ബാബു

കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അനുയായി ആയ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ ദളിത് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം ബലമായി പീഡിപ്പിച്ചെന്നും കാറിൽ വെച്ചും പീഡിപ്പിച്ചെന്നും യുവതി പരാതിയുടെ പരാതിയിൽ പറയുന്നു.

പ്രശോഭ് സി. വത്സൻ
"പ്രശോഭിനെ മുഖപരിചയമുണ്ട്"; ചൂഷണത്തിനിരയായ പെൺകുട്ടിക്ക് ഒപ്പമാണ് താനെന്ന് രമേഷ് പിഷാരടി

ഭീഷണിപ്പെടുത്തി ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തി. ആക്രമണം ഭയന്ന് മൊബൈലിൽ ദൃശ്യങ്ങൾ ശേഖരിച്ചെന്നും യുവതി വ്യക്തമാക്കി. പരാതി ലഭിച്ചതിനെ തുടർന്ന് പ്രശോഭ് വി.വത്സനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

News Malayalam 24x7
newsmalayalam.com