"ഷിഗെല്ല സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല"; കൊടകരയിലെ 43 കാരന്റെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് ആരോപണം

റിപ്പോർട്ട് പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും സമ്പർക്ക പട്ടിക തയ്യാറാക്കിയില്ലെന്നും പരാതിയുണ്ട്
"ഷിഗെല്ല സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല"; കൊടകരയിലെ 43 കാരന്റെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് ആരോപണം
Published on: 
Updated on: 

തൃശൂർ: കൊടകരയിൽ 43 കാരൻ ഷിഗെല്ല ബാധിച്ച് മരിച്ചതിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയെന്ന് ആരോപണം. ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. രോഗബാധ അറിഞ്ഞിട്ടും ഭാര്യയേയും മക്കളേയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലെന്നും റിപ്പോർട്ട് പുറത്തുവന്ന് ഒരു ദിവസം പിന്നിട്ടിട്ടും സമ്പർക്ക പട്ടിക തയ്യാറാക്കിയില്ലെന്നും പരാതിയുണ്ട്. ഇന്നാണ് ആരോഗ്യ വകുപ്പിൽ നിന്ന് വിളിച്ചതെന്നും കുടുംബം ന്യൂസ് മലയാളത്തോട് പറഞ്ഞു.

മാപ്രാണം സ്വദേശിയായ 43 കാരനാണ് കഴിഞ്ഞ ദിവസം ഷിഗെല്ല ബാധിച്ച് മരിച്ചത്. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് ഷിഗെല്ല കണ്ടെത്തിയത്. ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുെമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. കൊടകര വട്ടേക്കാട് വാടകയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്.

"ഷിഗെല്ല സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല"; കൊടകരയിലെ 43 കാരന്റെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് ആരോപണം
കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല

Related Stories

രോഗബാധിതരുടെ കണക്കുകള്‍ പൂഴ്ത്തിവയ്ക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിച്ചോ? മേധാവിയില്ലാതെ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍
മരുന്നു ക്ഷാമം രൂക്ഷമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദ സന്ദേശം; സർക്കാർ പരാജയത്തിന്റെ ഔദ്യോഗിക കുറ്റസമ്മതമെന്ന് പിണറായി വിജയന്‍
ഗ്യാനേഷ് കുമാർ
വി.ഡി. സതീശന്‍, പിണറായി വിജയന്‍
News Malayalam 24x7
newsmalayalam.com