പി.കെ. ശശിക്ക് തിരിച്ചടി; തെറ്റുകൾ ഏറ്റു പറഞ്ഞ് ഡിഎംഎഫിൽ നിന്ന് നേതാക്കൾ സിപിഐഎമ്മിലേക്ക് മടങ്ങി

വലതുപക്ഷത്ത് ചേരാനുള്ള പി.കെ. ശശിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ.
Setback for PK Sasi
പി.കെ. ശശിക്ക് തിരിച്ചടി
Published on
Updated on

പാലക്കാട്: പി.കെ. ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം കമ്മിറ്റിയിലെ നേതാക്കൾ വീണ്ടും സിപിഐഎമ്മിലേക്ക് മടങ്ങി. ഡിഎംഎഫ് പാലക്കാട് മണ്ഡലം സെക്രട്ടറി മുഹമ്മദ് റാസിക്ക്, മണ്ഡലം പ്രസിഡൻ്റ് സെലീന ബീവി എന്നിവരാണ് സിപിഐഎമ്മിൽ തിരിച്ചെത്തിയത്.

വലതുപക്ഷത്തേക്ക് ചേരാനുള്ള പി.കെ. ശശിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. അതു കൊണ്ടാണ് പാർട്ടി വിടുന്നതെന്നും മുഹമ്മദ് റാസിക് പറഞ്ഞു.

Setback for PK Sasi
"മുൻകൂർ ജാമ്യത്തിന് പോകില്ല, ജയിലിൽ അടയ്ക്കട്ടെ"; വിവാദങ്ങളിൽ വിശദീകരണവുമായി കെ.ടി. ജലീൽ

തെറ്റുകൾ ഏറ്റുപറഞ്ഞ് പാർട്ടിയുമായുള്ള പ്രശ്നം പരിഹരിച്ചെന്നും മുഹമ്മദ് റാസിക് പറഞ്ഞു. ഇവർക്കൊപ്പം ഡിഎംഎഫിൽ ചേർന്ന് മുഴുവൻ പേരും സിപിഐഎമ്മിൽ തിരിച്ചെത്തി. സിപിഐഎം ജില്ലാ നേതൃത്വവുമായി കലഹിച്ച് പാർട്ടി ബന്ധം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ച പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറും പാർട്ടിയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

സിപിഐഎം നേതൃത്വവുമായുള്ള കടുത്ത അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷമായിരുന്നു പി. കെ. ശശിയുടെ നേതൃത്വത്തില്‍ ഡിഎംഎഫ് രൂപീകരിച്ചത്. യഥാര്‍ഥ ഇടതുപക്ഷ ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ശക്തമായൊരു രാഷ്ട്രീയ ബദലാണ് ഡിഎംഎഫ് ലക്ഷ്യമിടുന്നതെന്ന് അന്ന് പി.കെ. ശശി പറഞ്ഞിരുന്നത്.

Setback for PK Sasi
'ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങാ നീരിൽ കുറവ്'; വടക്കാഞ്ചേരിയിലെ ഹോട്ടലിൽ സംഘർഷം
News Malayalam 24x7
newsmalayalam.com