"ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു"; യുവതിയുടെ പരാതിയിൽ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു എന്നും പരാതിയിൽ പറയുന്നു...
എം.സി. അതുൽ
എം.സി. അതുൽSource: fb
Published on: 
Updated on: 

കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്തു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു എന്നും പരാതിയിൽ പറയുന്നു.

വിവാഹവാഗ്ദാനം നൽകി ഒന്നര ലക്ഷം രൂപയോളം അതുൽ കൈപ്പറ്റിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇനിയും അര ലക്ഷത്തിലേറെ പണം അതുൽ തിരികെ നൽകാനുണ്ട്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും വഞ്ചിക്കുകയും ചെയ്തു. ഒരു യാത്രയ്ക്കിടയിൽ തന്നോട് ലൈംഗികാതിക്രമം നടത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

എം.സി. അതുൽ
"ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണി, അധിക്ഷേപം നേരിട്ടിട്ടില്ല"; നിതിൻ രാജിൻ്റെ മരണത്തിൽ വിശദീകരണവുമായി കോളേജ് മാനേജ്മെൻ്റ്

ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയായ 28 വയസുകാരിയാണ് കണ്ണൂർ വനിതാ പൊലീസിൽ പരാതി നൽകിയത്. ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്.

Related Stories

"വീണ ജോർജിനെതിരെ കേസെടുത്ത് അന്വേഷിക്കണം", ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു; കരിങ്കൊടി കണ്ടാൽ ഇങ്ങനെ ഭയപ്പെടണോ എന്ന്   മുരളീധരൻ്റെ പരിഹാസം
"ടി. വീണയ്ക്ക് പ്രതിരോധം തീര്‍ത്തത് എന്തിന്? കോടിയേരിയുടെയും വിഎസിൻ്റെയും മക്കളോട് വ്യത്യസ്ത നിലപാട്"; സിപിഐഎം കണ്ണൂര്‍ വിപുലീകൃത കമ്മിറ്റിയില്‍ വിമര്‍ശനം
സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി: നേതൃനിരയിൽ അഴിച്ചുപണി; കെ.വി. സക്കീർ ഹുസൈൻ 
ജില്ലാ സെക്രട്ടേറിയറ്റിൽ
"ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ പിണറായിക്കും പാളി"; സിപിഐഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ വിമർശനം
News Malayalam 24x7
newsmalayalam.com