വയനാട് പുനരധിവാസത്തിനായി ഇനിയും തുക വേണം, പിരിച്ചതിനേക്കാൾ കൂടുതൽ ചെലവാക്കേണ്ടി വരും: ഷാഫി പറമ്പിൽ എംപി

മുഴുവൻ കണക്കുകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Shafi Parambil
ഷാഫി പറമ്പിൽ
Published on: 
Updated on: 

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി പിരിച്ച തുകയുടെ കണക്ക് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പുനരധിവാസത്തിനായി ഇനിയും തുക വേണ്ടി വരുമെന്ന് ഷാഫി പറമ്പിൽ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു.

Shafi Parambil
"വാക്ക് ‌പാഴ്‌വാക്കായി"; ചൂരല്‍മലയിലെ ശ്രുതിയെ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ചെന്ന് കെ. റഫീഖ്

പിരിച്ച തുകയേക്കാൾ കൂടുതൽ ഇതിനായി ചെലവാക്കേണ്ടി വരും. സർക്കാരിനെപ്പോലെ പണം ബാക്കി വരില്ലെന്നും മുഴുവൻ കണക്കുകളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. കാട്ടാക്കട നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എം.ആർ. ബൈജുവിൻ്റെ പ്രചാരണത്തിനിടെയായിരുന്നു ഷാഫിയുടെ പ്രതികരണം.

Shafi Parambil
പിരിച്ച പണം ഭൂമിക്കും ആപ്പ് നിർമിക്കാനും ചെലവഴിച്ചു, നിലവിൽ പണമില്ല; വയനാട്ടിൽ വീട് നിർമാണത്തിന് കെപിസിസി-എഐസിസി ഫണ്ട് ഉപയോഗിക്കും: സണ്ണി ജോസഫ്

ഭവന നിർമാണത്തിനായി കോൺഗ്രസിൻ്റെ ജോയിൻ്റ് അക്കൗണ്ടിൽ ആകെ ലഭിച്ചത് 5,38,21,632 രൂപയാണ് എന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചിരുന്നു. ഈ തുക ഭൂമി വാങ്ങാനും ആപ്പിനുമായി ചെലവായി. നിലവിൽ അക്കൗണ്ടിൽ വീട് നിർമാണത്തിന് പണമില്ലെന്നും കെപിസിസിയുടെയും എഐസിസിയുടെയും ഫണ്ട് ഉപയോഗിച്ച് വീട് നിർമിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

Related Stories

പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു; തൃണമൂലിന് രണ്ട് അധ്യക്ഷപദവികള്‍ നഷ്ടം, തരൂർ തുടരും
ചാർട്ടേഡ് വിമാന യാത്ര: ഇനിയും പോകും, അതില്‍ എന്താണ് തെറ്റ്? ആരാണ് പണം മുടക്കിയതെന്ന് എന്തിനു പറയണമെന്ന് മുഖ്യമന്ത്രി
ആലപ്പുഴയില്‍ പ്രളയം ദുരിതം വിതച്ചിട്ട് 50 ദിവസം; സര്‍ക്കാരിന്റെ അടിയന്തര ദുരിതാശ്വാസ സഹായം പോലും കിട്ടാതെ അനേകര്‍
ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
News Malayalam 24x7
newsmalayalam.com