ശശി തരൂർ എംപിയുടെ ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസ്; ഒരാൾ കസ്റ്റഡിയിൽ

കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
shasi tharoor
Published on: 
Updated on: 

മലപ്പുറം: ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shasi tharoor
ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിൻ്റെ പ്രചാരണത്തിന് പോകുന്നതിനിടെയാണ് സംഭവം. ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

Related Stories

News Malayalam 24x7
newsmalayalam.com