കൊല്ലത്ത് വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരന്

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

കൊല്ലം: ജില്ലയിൽ വീണ്ടും ഷിഗെല്ല രോ​ഗബാധ സ്ഥിരീകരിച്ചു. പോരുവഴി സ്വദേശിയായ ഏഴ് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാമയിൽ സെന്റ് സെൻതോമസ് റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിയ്ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. ഒരാഴ്ച മുമ്പ് സ്കൂളിലെ കുട്ടികൾക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. രോ​ഗബാ​ധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്കൂളിലെ കൂടുതൽ കുട്ടികളുടെ സാമ്പിൾ എടുത്ത് പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.

പ്രതീകാത്മക ചിത്രം
"ഷിഗെല്ല സ്ഥിരീകരിച്ചിട്ടും ബന്ധുക്കളെ അറിയിച്ചില്ല"; കൊടകരയിലെ 43 കാരന്റെ മരണത്തിൽ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് ആരോപണം
News Malayalam 24x7
newsmalayalam.com