രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ ജില്ല വിടണം; മാരിടൈം ബോർഡ് ഉത്തരവിനെതിരെ ശിക്കാര വള്ളങ്ങൾ

ആലപ്പുഴ സ്വദേശികളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്ന ഉത്തരവിൽ ഇളവ് വേണമെന്നാണ് ബോട്ടു ജീവനക്കാരുടെ ആവശ്യം.
Shikara boats oppose Maritime Board order
മാരിടൈം ബോർഡ് ഉത്തരവിനെതിരെ ശിക്കാര വള്ളങ്ങൾ
Published on: 
Updated on: 

ആലപ്പുഴ: പോർട്ട് രജിസ്ട്രേഷൻ ഇല്ലാത്ത ബോട്ടുകൾ ജില്ല വിടണമെന്ന മാരിടൈം ബോർഡ് ഉത്തരവിൽ കുടുങ്ങി ശിക്കാര വള്ളങ്ങൾ. ജില്ല വിടണമെന്ന നിർദേശത്തിന് പിന്നാലെ കൊടുങ്ങല്ലൂർ-കൊല്ലം രജിസ്‌ട്രേഷനുകളിലുള്ള ശിക്കാര ഉടമകൾ സമരത്തിന് ഒരുങ്ങുകയാണ്. ആലപ്പുഴ സ്വദേശികളായ തങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്നതാണ് ഉത്തരവ് എന്നും ഇളവ് വേണമെന്നും ആണ് ഇവരുടെ ആവശ്യം.

വേമ്പനാട്ടുകായലിന് ഉൾകൊള്ളാവുന്നതിൻ്റെ ഇരട്ടിയിലേറെ ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നതായി കണ്ടെത്തിയതോടെയാണ് മാരിടൈം ബോർഡ് കർശന നടപടികൾ ആരംഭിച്ചത്. ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത വള്ളങ്ങൾ മാത്രം വേമ്പനാട് കായലിൽ സർവീസ് നടത്തിയാൽ മതിയെന്നാണ് ഉത്തരവ്.

Shikara boats oppose Maritime Board order
"ശുചിമുറിക്ക് സമീപം നിലത്തിരുന്നുള്ള കായിക താരങ്ങളുടെ യാത്ര കണ്ണു നനയിക്കുന്നത്"; സ്കൂൾ കായിക താരങ്ങളുടെ ദുരിത യാത്രയിൽ വിമർശനവുമായി വി. ശിവൻകുട്ടി

ഈ നിർദേശം ഹൗസ് ബോട്ടുകൾക്ക് പുറമെ ശിക്കാര വള്ളങ്ങൾക്കും ബാധകമാണ്. ഇരട്ടിയിലധികം തുക നൽകിയാണ് ശിക്കാര വള്ളങ്ങൾ മറ്റ് പോർട്ടുകളിൽ രജിസ്റ്റർ ചെയ്തത്. ആലപ്പുഴയിൽ സർവീസ് നടത്തുന്നതിന് തടസങ്ങൾ ഇല്ലാതിരുന്നതിനാലാണ് വലിയ തുക മുടക്കി പലരും വള്ളങ്ങൾ ഇറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ആലപ്പുഴ വിട്ടാൽ വിനോദ സഞ്ചാരികളെ ലഭിക്കുക ബുദ്ധിമുട്ടാകും. ശിക്കാര വള്ളങ്ങളെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്. ശിക്കാര വള്ളങ്ങൾക്ക് ഇളവ് നൽകി ആലപ്പുഴയിൽ തുടരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Shikara boats oppose Maritime Board order
പാലക്കാട് മനിശേരിയിൽ കാർ മരത്തിലിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം; 2 പേരുടെ നില ഗുരുതര