
കൊല്ലത്ത് കടയുടമയെ കുത്തി പരിക്കല്‍പ്പിച്ചു. കടയിലെത്തിയ ആളാണ് കടയുടമയായ ജോയിയെ കുത്തിയത്.
നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമായയ ജോയിയും ഗൂഗിള്‍ പേയില്‍ പണം ഇടുന്നതുമായി ബന്ധപ്പെട്ട് കടയിലെത്തിയ എബി ജോര്‍ജ് എന്നയാളും തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് എബി ജോര്‍ജ് ജോയിയെ കുത്തിയത്.
എബി ജോര്‍ജിനെ പൊലീസ് പിടികൂടി. പരിക്കേറ്റ ജോയ് ആശുപത്രിയില്‍ ചികിത്സയിലാണ്.