"സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും, പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ട"; കെടിയു വിസിയായി ചുമതലയേറ്റ് സിസാ തോമസ്

ഗവർണർ നൽകിയ പിന്തുണ വളരെ നന്ദിയോടെ കാണുന്നുവെന്നും സിസാ തോമസ് പറഞ്ഞു
"സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും, പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ട"; കെടിയു വിസിയായി ചുമതലയേറ്റ് സിസാ തോമസ്
Published on
Updated on

തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും ഓർക്കേണ്ടതില്ലെന്നും സിസാ തോമസ് പറഞ്ഞു. പുതിയ ചുമതലയിൽ കിട്ടിയ സ്വീകരണത്തിൽ എല്ലാം സന്തോഷമുണ്ട്. പഴയ കാര്യങ്ങൾ കഴിഞ്ഞുവെന്നും ഗവർണർ നൽകിയ പിന്തുണ വളരെ നന്ദിയോടെ കാണുന്നുവെന്നും സിസാ തോമസ് പറഞ്ഞു.

പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ട ആവശ്യമില്ല. മുന്നോട്ടുള്ള കാര്യങ്ങളിലാണ് ശ്രദ്ധ നൽകുന്നത്. എൻ്റെ കാലയാളവിൽ ഒരു ഭരണ സ്തംഭനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും. എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ശ്ര​മിക്കുന്നത്. വ്യക്തി കേന്ദ്രീകൃതമല്ല ഒന്നും. സർക്കാരിനും സിസാ തോമസ് എന്ന വ്യക്തിക്കും അധീതമായി ഇത് എല്ലാവരുടെയും സ്ഥാപനമാണ്. വേർതിരിച്ച് കാണേണ്ട ആവശ്യമില്ലെന്നും സിസാ തോമസ് പറഞ്ഞു.

"സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും, പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കേണ്ട"; കെടിയു വിസിയായി ചുമതലയേറ്റ് സിസാ തോമസ്
വിസി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായം, സിസാ തോമസ് കെടിയു വൈസ് ചാൻസലർ; ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ സർവകലാശാല വിസി

കഴിഞ്ഞദിവസമാണ് ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വി.സി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായത്തിലെത്തിയത്. സാങ്കേതിക സർവശാല വിസിയായുള്ള സിസാ തോമസിന്റെ നിയമനം സർക്കാരും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിൻ്റെ നിയമനം ​ഗവർണരും അംഗീകരിച്ചതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്. മുഖ്യമന്ത്രി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനയത്. വിസി നിയമനത്തിനായി ഓരോ പേരുകൾ മാത്രം നിർദേശിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സുധാൻഷു ധൂലിയ കമ്മിറ്റി റിപ്പോർട്ട് ഇന്ന് സുപ്രീം കോടതിക്ക് സമീപിക്കാൻ ഇരിക്കവേയാണ് നിയമനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com