സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ
സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ

അന്യായമായി എഴുതി ചേർത്ത എഫ്ഐആർ റദ്ദാക്കണം, എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടെ നിന്നു; സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ

റോജി എം. ജോൺ എംഎൽഎ വഴിയാണ് മുന്നോട്ട് പോകാൻ ആയതെന്നും നിയമനടപടികൾ തുടരുമെന്നും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു
Published on

മലയാളി കന്യാസ്ത്രീകൾക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം. മർദിച്ചവരെയും ആൾക്കൂട്ട വിചാരണ ചെയ്തവരെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ച. ഭീകരരെ ചോദ്യം ചെയ്യുന്ന ഇടത്തേക്ക് ഇനിയും കന്യാസ്ത്രീകൾ കയറി ഇറങ്ങുക എന്നത് വേദനാജനകമാണ്. റോജി എം. ജോൺ എംഎൽഎ വഴിയാണ് മുന്നോട്ട് പോകാൻ ആയതെന്നും നിയമനടപടികൾ തുടരുമെന്നും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു.

നിയമപരമായി മുന്നോട്ട് പോകും. അന്യായമായി എഴുതി ചേർത്ത എഫ്ഐആർ റദ്ദാക്കണം. കേസ് തള്ളിപ്പോകും എന്നാണ് പ്രതീക്ഷ. കേസ് ഇവിടം വരെ എത്തിച്ചത് ആരെന്ന് മാധ്യമങ്ങളോട് പറയുന്നില്ല. ഏതോ ശക്തികൾ ഇതിനു പിന്നിൽ ഉണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ജാമ്യം ലഭിക്കാൻ കൂടെ നിന്നുവെന്നും പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു.

സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ
"കന്യാസ്ത്രീകളുടെ ജാമ്യം വർഗീയതക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയം, പക്ഷേ ആരും പിരിഞ്ഞുപോകരുത്..."; വിമർശനങ്ങളും മുന്നറിയിപ്പുമായി ദീപിക
News Malayalam 24x7
newsmalayalam.com