പാലക്കാട്: ബലാത്സംഗക്കേസിൽ ഒളിവിൽപ്പോയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അന്വേഷണ സംഘം. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയിൽ നിന്നും എസ്ഐടി വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അടുത്ത സുഹൃത്തെന്ന് നടി പറഞ്ഞതായാണ് വിവരം. ഫോൺ വഴിയാണ് വിവരങ്ങൾ തേടിയത്.
താൻ സിനിമയുടെ ചിത്രീകരണത്തിനിടയിലാണെന്നും നടി അന്വേഷണസംഘത്തെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വീണ്ടും വിളിക്കുമെന്ന് അന്വേഷണ സംഘം നടിയെ അറിയിച്ചു. അതിനിടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തു. ഐ റ്റു ഐ ഓൺലൈൻ സ്ഥാപന ഉടമ സുനിൽ മാത്യുവിനെതിരെയാണ് കേസ്.