തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം. ഉടൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയച്ചു. നേരത്തെ ഒരു തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും പത്മകുമാർ ഹാജരായിരുന്നില്ല.
അടിയന്തരമായി ഹാജരാകണമെന്നാണ് എസ്ഐടി എ. പത്മകുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പത്മകുമാറിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയെ ചോദ്യം ചെയ്തതായാണ് സൂചന. രണ്ടാം തവണയാണ് എസ്ഐടി പത്മകുമാറിന് നോട്ടീസ് അയക്കുന്നത്. നേരത്തേ ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല.
അതേസമയം, മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസിൽ അറസ്റ്റുചെയ്ത മുൻ ദേവസ്വം കമ്മീഷണർ എൻ. വാസുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. കസ്റ്റഡി അപേക്ഷ പിന്നീട് നൽകാനാണ് എസ്ഐടിയുടെ നീക്കം. എൻ. വാസുവിൻ്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.